എൽഗാർ പരിഷത് കേസിൽ പ്രധാന തെളിവ് പ്രധാനമന്ത്രിക്കെതിരായ പാരഡി പാട്ട്
text_fieldsമുംബൈ: എൽഗാർ പരിഷത് കേസിൽ കബിർ കലാ മഞ്ച് പ്രവർത്തകരായ സാഗർ ഗോർഖെ, രമേശ് ഗായ്ചോർ എന്നിവരെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി നയങ്ങളെയും പരിഹസിച്ച് പാട്ടുപാടിയതിന്. ജാതി വിവേചനത്തിനും ജനവിരുദ്ധ സർക്കാർ നയങ്ങൾക്കുമെതിരെ കലാരൂപങ്ങളിലൂടെ പ്രതികരിക്കുന്ന സാംസ്കാരിക സംഘമായ കബിർ കലാ മഞ്ചിെൻറ നാല് പ്രവർത്തകരെ കഴിഞ്ഞ സെപ്റ്റംബറിലാണ് നക്സൽ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അറസ്റ്റ് ചെയ്തത്. ബോംബെ ഹൈകോടതിയിൽ ഇവരുടെ ജാമ്യാപേക്ഷയെ എതിർത്ത എൻ.െഎ.എ ഇവർെക്കതിരായി നൽകിയ പ്രധാന തെളിവാകട്ടെ പ്രധാനമന്ത്രിയെ വിമർശിക്കുന്ന പാരഡിപാട്ടുകളും.
എെൻറ പേര് ഭക്തേന്ദ്ര മോദി, എെൻറ ഭാഷണം ലളിതം, ജീവിതവും ലളിതം, കോട്ട് ലക്ഷങ്ങൾ വിലമതിക്കുന്നത്, ആരവിടെ, പ്രതിപക്ഷത്തിന് കാത് നൽകരുത്, എെൻറ ഭാഷണം ലളിതം, ജീവിതവും ലളിതം, എന്നാൽ, ആരെങ്കിലും എന്നെ പിന്തുടർന്നാൽ, അവരുടെ അവസാനം ഉറപ്പ്... എന്നിങ്ങനെയാണ് എൻ.െഎ.എ കോടതിയിൽ പരിഭാഷപ്പെടുത്തി നൽകിയ പാട്ടിെൻറ വരികൾ. മൻകി ബാത്ത്, പശുസംരക്ഷണം എന്നിവയെയും ഇവർ പാട്ടിലൂടെ വിമർശിച്ചതായും പറയുന്നു.
എട്ട് വർഷം മുമ്പ് പിടികിട്ടാപ്പുള്ളിയായ മിലിന്ദ് തെൽതുംബ്ഡെയുമായി ഗോർഗഖെയും ഗായ്ചോറും രഹസ്യ കൂടിക്കാഴ് നടത്തുകയും ആയുധ പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്തതായി എൻ.െഎ.എ ആരോപിക്കുന്നു. 2013 ൽ സമാന കേസിൽ മഹാരാഷ്ട്ര എ.ടി.എസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇൗ കേസിൽ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.