കാബൂളിലെ ഗുരുദ്വാര ആക്രമണം: അഫ്ഗാനിലെ 100 സിഖ്, ഹിന്ദു വിഭാഗങ്ങൾക്ക് ഇ-വിസയനുവദിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ഗുരുദ്വാരക്കുനേരെയുണ്ടായ ഭീകരാക്രമണത്തെതുടർന്ന് നൂറിലേറെ സിഖ്-ഹിന്ദു മതവിശ്വാസികൾക്ക് ഇ-വിസ അനുവദിച്ച് കേന്ദ്രസർക്കാർ. 111 പേർക്കാണ് ഇ-വിസ അനുവദിച്ചത്. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 'എന്റെ കുടുംബം, എന്റെ ഉത്തരവാദിത്തം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്.
ശനിയാഴ്ച ഗുരുദ്വാരക്കു നേരെയുണ്ടായ ആക്രമണത്തിൽ സിഖുകാരനടക്കം രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ആക്രമണം പ്രവാചക നിന്ദക്കുള്ള മറുപടിയാണെന്നായിരുന്നു ഐ.എസിന്റെ അവകാശവാദം.കാബൂളിലെ ഗുരുദ്വാര ആക്രമണം: അഫ്ഗാനിലെ 100 സിഖ്, ഹിന്ദു വിഭാഗങ്ങൾക്ക് ഇ-വിസയനുവദിച്ച് ഇന്ത്യ
സ്ഫോടക വസ്തു നിറച്ചുവന്ന വാഹനം സുരക്ഷ ജീവനക്കാരന് തടയാനായത് വൻ ദുരന്തം ഒഴിവാക്കി. മൂന്ന് അക്രമികളെ താലിബാൻ സേന വെടിവെച്ചുകൊന്നു. ശനിയാഴ്ച രാവിലെയാണ് കർതെ പർവാൺ ഗുരുദ്വാരയിൽ ആക്രമണമുണ്ടായത്. തുടർന്ന് ഭീകരവാദികളും താലിബാൻകാരും തമ്മിൽ വെടിവെപ്പുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിൽ താലിബാൻ നിയമിച്ച വക്താവ് അബ്ദുൽ നാഫി ടാകോർ പറഞ്ഞു. ആക്രമണ സംഘത്തിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരിൽ ഒരാൾ 'ഇസ്ലാമിക് എമിറേറ്റ് ഫോഴ്സ്' അംഗവും മറ്റൊരാൾ അഫ്ഗാനിലെ സിഖ് സമൂഹത്തിൽപെട്ടയാളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.