ഗാന്ധി ചരടിൽ േകാർത്തിണക്കിയ കടന്നപ്പള്ളിയും കല്യാണവും വീണ്ടും കണ്ടു
text_fieldsചെന്നൈ: രാഷ്ട്രപിതാവ് ഗാന്ധിജിയെ ആരാധിക്കുന്ന രണ്ടു പ്രമുഖരുടെ അപൂർവ ഒത്തുചേരലിന് വെളളിയാഴ്ച ചെന്നൈ മഹാനഗരം സാക്ഷിയായി. മഹാത്മാഗാന്ധിയുടെ അന്ത്യനിമിഷങ്ങൾക്ക ്സാക്ഷ്യംവഹിച്ച അദ്ദേഹത്തിെൻറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്ല്യാണവും കേരള തുറമുഖ ^ പുരാവസ്തു വകുപ്പു മന്ത്രി കടന്നപ്പളളി രാമചന്ദ്രെൻറയും കൂടിക്കാഴ്ച ഒൗപചാരികതയുടെ ചട്ടക്കൂടിന് പുറത്തായിരുന്നു. കേരളത്തിെൻറ സാംസ്‌ക്കാരിക^ വ്യാപാരമേള ഉദ്ഘാടനം െചയ്യാന്‍ എത്തിയതായിരുന്നു മന്ത്രി കടന്നപ്പളളി.
മുമ്പ് കേരളത്തിൽ വെച്ച് കണ്ടിട്ടുണ്ടെങ്കിലും ചെന്നൈയിലെത്തുേമ്പാൾ കല്ല്യാണത്തെ കാണണമെന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചിരുന്നു. ചെന്നൈയിലെ സുഹൃത്തുക്കളോടൊപ്പം ഉച്ചക്ക് മൂന്നിന് തേനാംപേട്ടിലുളള കല്ല്യാണത്തിെൻറ വീട്ടിലെത്തി. കുളിക്കാനുള്ള തയാറെടുപ്പിലായിരുന്ന കല്ല്യാണം. വാർധക്യത്തിെൻറ അവശതയിലും കല്ല്യാണം മൂന്നാം നിലയിൽനിന്ന് പടികൾ ഇറങ്ങി കടന്നപ്പള്ളിയെ സ്വീകരിച്ചു. കടന്നപ്പള്ളി, ഷാൾ അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. ഗാന്ധിജിയുടെ ദര്‍ശനങ്ങളെക്കുറിച്ചായിരുന്നു സ്വാഭാവികമായും ഇരുവരുടെയും സംസാരം. രാജ്യം ഇന്ന് ഗാന്ധിജിയുടെ കാഴ്ചപ്പാടുകള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലെന്ന് ഇരുവരും പരിതപിച്ചു. ‘‘ വര്‍ഗീയതയും കപടതയും വാഴുന്ന ഇക്കാലത്ത് നിങ്ങളെപ്പോലുളളവര്‍ ജീവിച്ചിരിക്കുന്നത് ആശ്വാസമാണ്' കടന്നപ്പളളിയോട് വി.കല്ല്യാണം പറഞ്ഞു. ലാളിത്യവും വിനയവും സ്‌നേഹവും കാത്തു സൂക്ഷിക്കാറുണ്ടെന്നും കൊടുകുത്തി വാഴുന്ന വര്‍ഗീയത, അഴിമതിയില്‍ നിന്നും അകലം പാലിക്കാറുണ്ടെന്നും മന്ത്രി കല്ല്യാണത്തോട് പറഞ്ഞു.
ഗാന്ധിജിയെ നേരില്‍ക്കാണാനുളള ഭാഗ്യം ഉണ്ടായിട്ടില്ലെങ്കിലും കല്ല്യാണത്തെ കണ്ടപ്പോൾ ആ പോരായ്മ നികന്നു. ഇതൊരു പുണ്യ സമാഗമമായി കരുതുന്നു. ഇതോടെ മദിരാശി യാത്ര തീര്‍ഥയാത്രയ്ക്കു സമാനമായി ' മന്ത്രി പറഞ്ഞു. വെങ്കിട്ടറാവു കല്ല്യാണം ഇന്നു ജീവിച്ചിരിക്കുന്ന അപൂര്‍വ്വം ഗാന്ധിയൻമാരിൽ ഒരാളാണ്. മഹാത്മ ഗാന്ധിയുടെ അവസാന കാലത്ത് പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു. ഗോഡ്സെയുടെ വെടിയുണ്ടകൾ കല്ല്യാണത്തെ കടന്നാണ് ഗാന്ധിയുടെ ശരീരത്തിൽ പതിക്കുന്നത്. രാഷ്ട്രപിതാവിെൻറ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായി കല്യാണം. 1944 മുതല്‍ 1948 ജനുവരി 30 വരെയായിരുന്നു പേഴ്‌സണല്‍ സെക്രട്ടറിയായി കല്ല്യാണം പ്രവര്‍ത്തിച്ചത്. തഞ്ചാവൂര്‍ സ്വദേശികളായ എസ്.വെങ്കിട്ടറാവു അയ്യരുടെയും മീന അമ്മാളിന്‍റെയും മകനായി 1922 ആഗസ്ത് 22 ന് ഹിമാചല്‍ പ്രദേശിലെ സിംലയിലായിരുന്നു ജനനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.