അഖിലേഷ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കട്ജു
text_fieldsന്യൂഡല്‍ഹി: യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കട്ജു. ബി.ജെ.പിക്ക് ആകെ വോട്ടിന്‍െറ 21 ശതമാനം വോട്ടേ ലഭിക്കൂ. അവര്‍ ബി.എസ്.പിയേക്കാള്‍ പിന്നിലാവുമെന്നും ഫേസ്ബുക് പേജില്‍ കട്ജു വ്യക്തമാക്കി. പിതാവും അമ്മാവനും സൃഷ്ടിക്കുന്ന പ്രശ്നം മൂലം നട്ടംതിരിഞ്ഞിരുന്ന അഖിലേഷിന് പിളര്‍പ്പ് ഗുണംചെയ്യും.
അഖിലേഷിന് സ്വീകാര്യത കൂടും. നോട്ട് നിരോധനം എല്ലാ സാധാരണക്കാരനെയും ബാധിച്ചിട്ടുണ്ട്. യാതൊരു മുന്നൊരുക്കവുമില്ലാത്ത തീരുമാനമാണിത്. രാജ്യത്തുണ്ടായ തൊഴില്‍നഷ്ടം വന്‍തോതിലാണ്. ഇത് വോട്ടിങ്ങിനെ ബാധിക്കും. 2014ലുണ്ടായ ബി.ജെ.പി അനുകൂലാവസ്ഥ ഇപ്പോഴില്ല. ഉയര്‍ന്ന ഹൈന്ദവ വോട്ടുകളേ അവര്‍ക്ക്് ലഭിക്കുകയുള്ളൂ. അവര്‍ 18 ശതമാനത്തില്‍ താഴയാണെന്നുമാണ് അദ്ദേഹത്തിന്‍െറ വിലയിരുത്തല്‍.
ബി.എസ്.പിക്ക് മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയായി
ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബി.എസ്.പി) മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടികയും പുറത്തുവിട്ടു. 100 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ 403 മണ്ഡലങ്ങളില്‍ 300 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു.
403 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയാറായതായി പാര്‍ട്ടി അധ്യക്ഷ മായാവതി പറഞ്ഞു. ജാതി അടിസ്ഥാനമാക്കിയ ചുരുക്കപ്പട്ടിക ഇപ്രകാരമാണ്. ദലിതര്‍: 87, മുസ്ലിം: 97, ഒ.ബി.സി: 106, ബാക്കി 103 ടിക്കറ്റ് ഉയര്‍ന്ന ജാതിക്കാര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ ബ്രാഹ്മണ വിഭാഗത്തിന് 66ഉം ക്ഷത്രിയര്‍ക്ക് 36ഉം മറ്റു വിഭാഗങ്ങള്‍ക്ക് 11ഉം സീറ്റാണ് നല്‍കിയിട്ടുള്ളത്.
മൂന്നാമത്തെ പട്ടികയില്‍ 24 പേര്‍ മുസ്ലിംകളാണ്. ആദ്യ 100 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുസ്ലിം വിഭാഗത്തിന് 34ഉം രണ്ടാമത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ 22ഉം സീറ്റ് നല്‍കിയിരുന്നു. 20 ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള ഉത്തര്‍പ്രദേശില്‍ വിജയം മുന്നില്‍കണ്ടാണ് മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.