തെറ്റായ പ്രചാരണങ്ങളിൽ പ്രയാസം –ഡോ. കഫീൽ ഖാൻ
text_fieldsന്യൂഡൽഹി: കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥികളുമായി സംവദിച്ചതുമായി ബന് ധപ്പെട്ട് അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ നടന്നതിൽ പ്രയാസമുണ്ടെന്ന് ഡോ. കഫീൽ ഖാൻ. കേരളത്തിൽനിന്ന് തനിക്ക് നിരവധി സന്ദേശങ്ങളും അന്വേഷണവും ദിനേന വന്നുകൊണ്ടി രിക്കുകയാണെന്നും ഗോരഖ്പുർ ശിശുഹത്യയിലെ വസ്തുതകൾ പുറത്തുപറഞ്ഞതിന് ഉത്തർ പ്രദേശിലെ യോഗി സർക്കാറിെൻറ പകപോക്കലിനിരയായ ഡോ. കഫീൽ ഖാൻ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ബിരുദ വിദ്യാർഥികളുമായി ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് സംസാരിച്ചതെന്ന് ഡോ. കഫീൽ ഖാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്തുകൊണ്ട് ഗോരഖ്പുർ ദുരന്തം സംഭവിച്ചുവെന്നും അവിടെ താൻ എന്തു ചെയ്തുവെന്നും വിശദീകരിക്കുകയായിരുന്നു.
ഡോക്ടറുടെ ഡ്യൂട്ടി ചികിത്സ നിർദേശിക്കുക മാത്രമാണെന്നും മരുന്നും മറ്റുമൊക്കെ എത്തിച്ചുകൊടുക്കലല്ലെന്നും പഠിക്കുന്ന വിദ്യാർഥികളോട് അനിവാര്യമായ ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായി സാധ്യമായതെല്ലാം ചെയ്യണമെന്നും അവരോട് പറയുകയായിരുന്നു ഞാൻ.
രാഷ്ട്രീയമായ ഏതെങ്കിലും തരത്തിലുള്ള സംസാരംപോലും അവിടെ നടന്നിട്ടില്ല. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ഒരുകേസും തനിക്കെതിരിലില്ല. ബി.ആർ.ഡി മെഡിക്കൽ കോളജിലെ ശിശുമരണത്തിൽ എനിക്കെതിരെ േകസ് എടുത്തുവെങ്കിലും ആരോപണങ്ങൾ ഹൈകോടതി തള്ളി ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.
വിദ്യാർഥികളുമായി ആശയ വിനിമയം നടത്തിയത് ഒരു പ്രഫസറുടെ സാന്നിധ്യത്തിലായിരുന്നു. ഒരു ഇേൻറൺ എെന്ന പരിചയപ്പെടുത്തിയ ശേഷം എനിക്ക് മൈക്ക് തന്നു. അതിനുശേഷം താനും സംസാരിച്ചു. ഒരു മണിക്കൂർ മാത്രമായിരുന്നു പരിപാടി. കേവലം മെഡിക്കൽ വിദ്യാർഥികൾ മാത്രം പെങ്കടുത്ത പരിപാടിയിൽ തീവ്രവാദ ബന്ധമുള്ളവരുണ്ടായിരുന്നുവെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നും കഫീൽ ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.