Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഫീൽ ഖാ​നെതിരെ...

കഫീൽ ഖാ​നെതിരെ മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന്​ കോടതി

text_fields
bookmark_border
കഫീൽ ഖാ​നെതിരെ മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന്​ കോടതി
cancel
ന്യൂ​ഡ​ൽ​ഹി: ശി​ശു​രോ​ഗ വി​ദ​ഗ്​​ധ​ൻ ക​ഫീ​ൽ ഖാ​നെ​തി​െ​ര പ്ര​ഖ്യാ​പി​ച്ച വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം മൂ​ന്ന ു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റി​നോ​ട്​ അ​ല​ഹ​ബാ​ദ്​ ​ൈഹ​കേ ാ​ട​തി. ഗൊ​ര​ഖ്​​​പൂ​ർ ബി.​ആ​ർ.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒാ​ക്​​സി​ജ​ൻ ല​ഭി​ക്കാ​തെ 70 കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ ഡോ. ​ക​ഫീ​ൽ ഖാ​നെ​തി​രെ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ സ​ർ​ക്കാ​ർ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. 2017 ആ​ഗ​സ്​​റ്റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

സം​ഭ​വ​ു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ ക​ഫീ​ൽ ഖാ​ന്​ ഒ​മ്പ​തു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ ജാ​മ്യം ല​ഭി​ച്ച​ത​്. ഒാ​ക്​​സി​ജ​​ൻ തീ​ർ​ന്ന​തോ​ടെ പു​റ​ത്തു​നി​ന്നു സി​ലി​ണ്ട​റു​ക​ള്‍ എ​ത്തി​ച്ച് മ​ര​ണ​സം​ഖ്യ കു​റ​ക്കാ​ൻ ക​ഫീ​ൽ ഖാ​ൻ ശ്ര​മി​ച്ച​ത്​ ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലേ​ക്ക് ക​ട​ത്തി​യെ​ന്ന്​ ​ആ​രോ​പി​ച്ച്​ അ​ദ്ദേ​ഹ​ത്തെ അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDr Kafeel Khan
News Summary - Kafeel Khan- india news
Next Story