ജയിലിൽ കഫീൽ ഖാെൻറ ജീവന് ഭീഷണിയെന്ന് ഭാര്യ
text_fieldsമഥുര: ദേശ സുരക്ഷ നിയമം ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന ഡോ. കഫീൽ ഖാെൻറ ജീവന് ഭീഷണിയുണ്ടെന്ന് ഭാര്യ ശബിസ് ത ഖാൻ. അദ്ദേഹത്തിന് സുരക്ഷ ഏർപ്പെടുത്തണമെന്നും ക്രിമിനൽ തടവുകാരുടെ കൂടെ പാർപ്പിക്കുന്നത് ഒഴിവാക്കണമെന്നു ം അവർ ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിനും ഉത്തർ പ്രദേശ് അഡീഷന ൽ ചീഫ് സെക്രട്ടറിക്കും ജയിൽ ഡി.ജി.പിക്കും ശബിസ്ത പരാതി നൽകി. ഉത്തർപ്രദേശിലെ മഥുര ജയിലിലാണ് ഡോക്ടറെ പാർപ്പ ിച്ചിരിക്കുന്നത്.
കഫീൽ ഖാെൻറ അമ്മാവൻ നുസ്റത്തുല്ലാ വർസിയെ കഴിഞ്ഞ ശനിയാഴ്ച ഘൊരഖ്പൂരിൽ ഒരുസംഘം വെടിവെച്ച് കൊന്നിരുന്നു. 2018 ജൂണിൽ കഫീലിെൻറ സഹോദരൻ കാശിഫ് ജമീലിനെ ബൈക്കിലെത്തിയ സംഘം വെടിവെക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഭാര്യ പരാതി നൽകിയത്. െകാലപാതകക്കേസിലും വെടിവെച്ച കേസിലും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല.
എന്നാൽ. ശബിസ്തയുടെ പരാതിയിൽ കഴമ്പില്ലെന്ന് മഥുര ജയിൽ സൂപ്രണ്ട് ശൈലേന്ദ്ര മൈത്രി പ്രതികരിച്ചു. മറ്റു തടവുകാരെ പോലെ തന്നെയാണ് കഫീൽ ഖാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് സുരക്ഷ നൽകുന്നുണ്ടെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
പൗരത്വ പ്രക്ഷോഭ പരിപാടിയിൽ പ്രസംഗിച്ചതിെൻറ പേരിൽ ജനുവരി 29നാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് പൊലീസ് മുംബൈയിൽനിന്നായിരുന്നു ഇദ്ദേഹത്തെ പിടികൂടിയത്. എന്നാൽ, ഈ കേസിൽ അലീഗഢ് സി.ജെ.എം കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിലിൽനിന്ന് മോചിപ്പിക്കാൻ യു.പി ഭരണകൂടം സമ്മതിച്ചില്ല. പിന്നാലെ, ദേശസുരക്ഷ നിയമം ചുമത്തുകയായിരുന്നു.
യോഗിയുടെ മണ്ഡലമായ ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ അറുപതിലധികം നവജാത ശിശുക്കൾ മരണപ്പെട്ട സംഭവത്തിലാണ് ഡോ. കഫീൽ ഖാൻ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. അന്ന് രക്ഷകനായി പ്രവൃത്തിച്ച കഫീലിനെ കള്ളക്കേസ് ചുമത്തി േയാഗി സർക്കാർ ഒമ്പതുമാസം തടവിലിട്ടിരുന്നു.
സംഭവത്തിൽ രണ്ടുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉത്തർപ്രദേശിലെ ആരോഗ്യവകുപ്പ് ഡോ. കഫീൽ ഖാനെ കുറ്റവിമുക്തനാക്കിയത്. സംഭവം നടക്കുമ്പോൾ യാതൊരു ചുമതലകളും ഇല്ലാതിരുന്നിട്ടുകൂടി ഡോ. ഖാൻ, കുട്ടികൾ മരിക്കാതിരിക്കാൻ സ്വന്തം ചെലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നതായാണ് ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.