കൽബുർഗി, ധബോൽക്കർ, ഗൗരി ലങ്കേഷ് കൊലപാതകങ്ങളുടെ ബന്ധം അന്വേഷിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രഫ. എം.എം. കൽബുർഗി, നരേന്ദ്ര ധബോൽക്കർ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളിലെ ബന്ധം സി.ബി.ഐ അന്വേഷ ിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോർട്ട് ജനുവരി ആദ്യ വാരം നൽകണം. അന്വേഷണത്തിൽ കൊലപാതകങ്ങള ിൽ ബന്ധമുണ്ടെന്ന് സി.ബി.ഐക്ക് തോന്നിയാൽ വിശദമായ അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. നിലവിലെ അന്വേഷണത്തിൽ അതൃപ്‌തി അറിയിച്ച് കൽബുർഗിയുടെ ഭാര്യ നൽകിയ ഹരജിയിലാണ് കോടതി നടപടി.
കര്‍ണാടകയിലെ ധാര്‍വാഡില്‍ 2015 ഓഗസ്റ്റ് 30 ന് വീടിനു മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണ് എഴുപത്തേഴുകാരനായ പ്രഫ. എം.എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. കോളിംഗ് ബെല്‍ ശബ്ദംകേട്ട് ഇറങ്ങിവന്ന കല്‍ബുര്‍ഗിയെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടിന് ജോലി സ്ഥലത്തുനിന്നു തിരിച്ച് താമസസ്ഥലത്തെത്തി വീട്ടില്‍ കയറുന്ന വേളയിലാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരിക്ക് വെടിയേറ്റത്.
ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ച തോക്കും തിരകളും ഒരേ രീതിയിലുള്ളതാണെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു.
പുരോഗമനവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരും സമാനമായ രീതിയിലായിരുന്നു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് ഇവരെയെല്ലാം വെടിവച്ചത്. ഇവരെല്ലാവരും സംഘപരിവാറിെൻറ കടുത്ത വിമര്‍ശകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.