Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്ര: കാളിദാസ്...

മഹാരാഷ്ട്ര: കാളിദാസ് കൊളാംബ്കറെ പ്രോടേം സ്പീക്കർ

text_fields
bookmark_border
Kalidas-Kolambkar
cancel

മുംബൈ: മഹാരാഷ്ട്ര നിയമസഭാ പ്രോടേം സ്പീക്കറായി മുതിർന്ന ബി.ജെ.പി എം.എൽ.എ കാളിദാസ് കൊളാംബ്കറയെ ഗവർണർ നിയമിച്ചു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലികൊടുത്തു. പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക് കറുടെ മേൽനോട്ടത്തിലാണ് നടക്കുക.

നിലവിലെ എം.എൽ.എമാരിൽ ഏറ്റവും പ്രായം കൂടിയെ വ്യക്തിയെയാണ് പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. ആറാം തവണയാണ് കാളിദാസ് കൊളാംബ്കറെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുന്നത്.

രാഷ്ട്രീയ പ്രതിസന്ധിയിലായ മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം പ്രോടേം സ്പീക്കറുടെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടക്കേണ്ടതെന്നും കോടതി നിർദേശിച്ചിരുന്നു.

അതേസമയം, നാലു ദിവസം നീണ്ട നാടകീയതക്ക് ശേഷം വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtra Assemblymalayalam newsindia newsKalidas KolambkarPro-Tem Speaker
News Summary - Kalidas Kolambkar as Maharashtra Assembly Pro-Tem Speaker -India News
Next Story