കശ്മീരിൽ ജനഹിത പരിശോധന നടത്താൻ സർക്കാറിന് എന്താണ് ഭയം -കമൽഹാസൻ
text_fieldsചെന്നൈ: കശ്മീരിൽ ജനഹിത പരിശോധന നടത്താൻ സർക്കാറിന് എന്താണ് ഭയമെന്ന് നടൻ കമൽഹാസൻ. ഇന്ത്യ പാകിസ്താനേക്ക ാൾ മെച്ചപ്പെെട്ടാരു രാജ്യമാണെന്ന് തെളിയിക്കണമെങ്കിൽ ജനഹിത പരിശോധന നടത്താൻ തയാറകണമെന്നും കമൽ ആവശ്യപ്പെട ്ടു. മക്കൾ നീതി മയ്യം സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇരു രാജ്യങ്ങളില െയും രാഷ്ട്രീയക്കാർ നന്നായി പെരുമാറിയാൽ ഒരു സൈനികനും മരിക്കേണ്ട ആവശ്യം വരില്ല. അങ്ങനെയാണെങ്കിൽ അതിർത്തിയിലെ നിയന്ത്രണരേഖ എപ്പോഴും നിയന്ത്രണവിധേയമായിരിക്കുമെന്നും കമൽ പറഞ്ഞു. മയ്യം എന്ന പ്രസിദ്ധീകരണം താൻ നടത്തുന്ന കാലത്ത് അതിൽ കശ്മീർ വിഷയത്തെക്കുറിച്ച് എഴുതിയിരുന്നെന്നും ഇപ്പോഴത്തെ സാഹചര്യം അന്നേ പ്രവചിച്ചിരുന്നുവെന്നും കമൽ വ്യക്തമാക്കി.
കശ്മീർ വിഷയത്തിൽ ജനഹിത പരിശോധനക്കെതിരായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ വിരുദ്ധമായ പ്രസ്താവനയുമായി കമൽഹാസൻ രംഗത്തെത്തുന്നത്. അതേസമയം, പ്രസ്താവന വിവാദമായതോടെ കമൽഹാസൻ ഇത് തിരുത്തി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുന്ന സൈനികരോട് െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വിശദീകരണക്കുറിപ്പിൽ അറിയിച്ചു.
പ്രസ്താവന ദേശീയ വാർത്ത ഏജൻസി വളച്ചൊടിക്കുകയായിരുന്നെന്ന് ഇതിൽ പറയുന്നു. മൂന്ന് ദശാബ്ദങ്ങൾക്കുമുമ്പ് ‘മയ്യം’ എന്ന പ്രസിദ്ധീകരണത്തിൽ കശ്മീർ ഹിതപരിശോധന സംബന്ധിച്ച് താൻ നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോൾ വിവാദമാക്കിയത്. ഹിതപരിശോധന നിലവിലെ സാഹചര്യത്തിൽ അനാവശ്യമാണെന്നും അദ്ദേഹം വിശദമാക്കി. സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രതിഷേധം ഉയർന്നതോടെയാണ് കമൽഹാസൻ വിശദീകരണവുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.