തമിഴ്നാട്ടിൽ മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി കമൽ ഹാസനെന്ന് ശരത്കുമാർ
text_fieldsചെന്നൈ: മക്കൾ നീതിമയ്യത്തിെൻറ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി കമൽ ഹാസനാണെന്ന് അഖിലേന്ത്യ സമത്വ മക്കൾ കക്ഷി പ്രസിഡൻറും നടനുമായ ശരത്കുമാർ.
പുതുക്കോട്ടയിൽ സമത്വ മക്കൾ കക്ഷിയുടെ പൊതുസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
ഫെബ്രുവരി 26ന് സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി നേതാക്കൾ കമൽഹാസനെ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ശരത്കുമാറിെൻറ ഭാര്യ രാധികയും ഇത്തവണ മൽസരിക്കുന്നുണ്ട്.
ഒരു ദശാബ്ദകാലമായി അണ്ണാ ഡി.എം.കെ സഖ്യത്തിലായിരുന്ന സമത്വ മക്കൾ കക്ഷിയെ നിലവിലുള്ള അണ്ണാ ഡി.എം.കെ നേതൃത്വം തഴയുകയായിരുന്നു. അതിനിടെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാമിെൻറ ഉപദേഷ്ടാവായിരുന്ന പൊൻരാജ് ബുധനാഴ്ച മക്കൾ നീതിമയ്യത്തിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.