2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് കമൽഹാസൻ
text_fieldsചെന്നൈ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കുമെന്ന് കമൽഹാസൻ. തമിഴ്നാടിെൻറ വികസനമായി രിക്കും മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണായുധമാക്കുക. തുറന്ന മനസുള്ള പാർട്ടികളുമായി തെരഞ്ഞെടുപ് പിൽ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ നിശ്ചയിക്കാനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. തമിഴ് സംസ്കാരത്തെ മാറ്റാൻ ശ്രമിക്കുന്ന പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം കൂടിച്ചേർത്തു.
നേരത്തെ തമിഴ്നാട്ടിലെ 20 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ മക്കൾ നീതി മയ്യം തയാറാണെന്ന് കമൽഹാസൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭ തെരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. എ.െഎ.എ.ഡി.എം.കെയുടെ കടുത്ത വിമർശകനായ കമൽ സ്റ്റർലൈറ്റ് പ്ലാൻറിലുൾപ്പടെ സർക്കാറിനെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.