റേഷൻ സ്ത്രീധനം കിട്ടിയ വകയിൽ നിന്നല്ല, സർക്കാരിനെതിരെ വിമർശനവുമായി കമൽഹാസൻ
text_fieldsചെന്നൈ: തമിഴ്‌നാട്ടിൽ പൊങ്കലിന് സൗജന്യഭക്ഷ്യക്കിറ്റ് നല്‍കുന്നതിന്‍റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിനെതിരെ നടനും മക്കള്‍ നീതി മയ്യം പാർട്ടി നേതാവുമായ കമല്‍ഹാസന്‍റെ രൂക്ഷ വിമർശനം.
ആർക്കും സ്ത്രീധനം കിട്ടിയ വകയിൽ നിന്നല്ല റേഷൻ നൽകുന്നത്. ഹൈകോടതി വിലക്കിയിട്ട് പോലും റേഷന്‍ കിറ്റിന്റെ പേരില്‍ പ്രചാരണം നടത്തുന്നത് നെറികെട്ട രാഷ്ട്രീയമാണെന്നും കുറ്റപ്പെടുത്തി. ഇതിന്റെ പേരിൽ പ്രചാരണം നടത്തുന്നത് ആഭാസമാണെന്നും ഹൈകോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
"അമ്മായി അച്ഛന്‍റെ വീട്ടിൽ പൊങ്കൽ പലഹാരം വാങ്ങാൻ സ്ത്രീധനം കിട്ടിയ വിഹിതം കൊണ്ടല്ല റേഷൻ കടയിൽ നിന്ന് സാധനം വിതരണം ചെയ്യുന്നത്. ഞങ്ങളുടെ പണമാണ് അതിന് ഉപയോഗിക്കുന്നത് എന്ന രീതിയിൽ ഭരണകക്ഷികൾ പരസ്യം ചെയ്യുന്നത് ആഭാസമാണ്. ഹൈകോടതി വിലക്കുണ്ടായിട്ടും റേഷൻ കടയുടെ പേരിൽ പ്രചാരണം തുടരുന്നത് നെറികെട്ട രാഷ്ട്രീയമാണ്. കുറുക്കന്‍റെ ബുദ്ധി ഉപേക്ഷിക്കൂ" എന്നാണ് കമൽഹാസൻ ട്വീറ്റ് ചെയ്തത്.
തമിഴ്‌നാട്ടിലെ 2.6 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപയും സൗജന്യഭക്ഷ്യക്കിറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു.
ரேசன் கடையில் கொடுப்பது மாமனார் வீட்டு பொங்கல் சீதனம் அல்ல. தங்கள் சொந்தப் பணத்தைக் கொடுப்பது போல ஆளுங்கட்சி விளம்பரம் செய்து கொள்வது ஆபாசமானது. உயர்நீதிமன்றம் உத்தரவிட்ட பின்னரும் ரேஷன் கடை பிரச்சாரம் தொடர்வது குள்ள நரித்தனம். ஒரிஜினல் நரிகள் மன்னிக்க.
— Kamal Haasan (@ikamalhaasan) January 6, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.