ലോക്സഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മുൻഗണനയെന്ന് കമൽഹാസൻ
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്ഥാനാർഥികളായി അഭ്യസ്തവിദ്യ രായ ചെറുപ്പക്കാർക്കാണ് മുൻഗണന നൽകുകയെന്ന് പ്രസിഡൻറ് കമൽഹാസൻ. പാർട്ടിയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ചെന്നൈ ആഴ്വാർപേട്ടയിലെ ഒാഫിസിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴക രാഷ്ട്രീയത്തിൽ മക്കൾ നീതി മയ്യത്തിെൻറ പ്രസക്തി വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം പാർട്ടിയുടെ ആശയങ്ങൾ ചവിട്ടിമെതിച്ചുകൊണ്ട് അധികാരം പങ്കിടുന്നതിന് മെഗാമുന്നണിയിൽ അണിനിരന്നാലും ജനങ്ങളുടെ അംഗീകാരമാണ് പ്രധാനമെന്ന് പാട്ടാളി മക്കൾ കക്ഷിയെ വിമർശിച്ച് കമൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.