ഭാരത് ജോഡോ യാത്രക്കിടെ രാഹുലും കമലും ചർച്ച ചെയ്തു; മോദിയും ചൈനയും വിഷയങ്ങളായി
text_fieldsന്യൂഡൽഹി: ദിവസങ്ങൾക്കു മുമ്പാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കമൽ ഹാസൻ പങ്കെടുത്തത്. ഇരുവരും തമ്മിൽ സംഭാഷണം നടത്തുകയുമുണ്ടായി. ചൈന, കാർഷികം, തമിഴ് സംസ്കാരം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചക്ക് വന്നത്.
ഇന്നത്തെ കാലത്ത് സുരക്ഷ ഒരു സമഗ്രമായ കാര്യമായി മാറിയിരിക്കുന്നവെന്ന് പറഞ്ഞാണ് രാഹുൽ സംഭാഷണത്തിന് തുടക്കമിട്ടത്. 'നിങ്ങൾക്ക് അകത്തു നിന്നു തന്നെ ആക്രമണമുണ്ടായേക്കാം. സൈബർ ആക്രമണം നേരിടേണ്ടി വന്നേക്കാം. അതിനാൽ 21ാം നൂറ്റാണ്ടിൽ ഒരാൾക്ക് ആഗോള വീക്ഷണം പ്രധാനമാണ്. അവിടെയാണ് സർക്കാർ കണക്കു കൂട്ടൽ തെറ്റിച്ചത്'' എന്ന് രാഹുൽ ഗാന്ധി ഒരു വിഡിയോയിൽ പറയുന്നത് കേൾക്കാം.
'അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ നിരന്തരം കേൾക്കുന്നു. ചൈന നമ്മുടെ പ്രദേശത്തിന്റെ 2,000 കിലോമീറ്റർ കൈയടക്കി എന്നതാണ് വസ്തുത. നമ്മൾ ഒന്നും പറഞ്ഞില്ല. സൈന്യം പറഞ്ഞു, അവർ ഞങ്ങളുടെ പ്രദേശത്ത് ഇരിക്കുകയാണെന്ന്. ആരും വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ചൈനയ്ക്ക് വളരെ വ്യക്തമായ സന്ദേശം നൽകുന്നു... 'നമുക്ക് ആവശ്യമുള്ളത് ചെയ്യാം, ഇന്ത്യ പ്രതികരിക്കില്ല എന്ന്...'-ശരിയല്ലേയെന്ന് രാഹുൽ കമൽ ഹാസനോട് ചോദിച്ചു. പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള ആശയവിനിമയം തുറന്ന പാതയിലാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇരുട്ടിൽ വിസിലടിക്കുന്നത് പോലെയാണ് മോദിയുടെ സമീപനമെന്ന് കമൽഹാസൻ വിമർശിച്ചു.
നിങ്ങൾ രാജ്യത്തിന്റെ നേതാവാണെന്ന് സങ്കൽപിക്കുക. നിങ്ങളുടെ സൈന്യം പറയുന്നു അവർ നിങ്ങളുടെ പ്രദേശത്താണെന്ന്. അപ്പോൾ നിങ്ങളത് നിഷേധിക്കുകയാണ്. പിന്നെ എങ്ങനെ നിങ്ങൾ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും. നേരത്തേ അതിർത്തിയുടെ ഒരു ഭാഗത്തായിരുന്നു നിങ്ങൾ യുദ്ധം ചെയ്തിരുന്നത്. ഇപ്പോൾ എല്ലായിടത്തും യുദ്ധമാണ്...ഇത് മറ്റൊരു വശം-എന്നായിരുന്നു രാഹുലിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.