സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുന്നു; സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ
text_fieldsചെന്നൈ: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി മക്കൾ നീതിമയ്യം പ്രസിഡൻറും നടനുമായ കമൽഹാസൻ. തമിഴ്നാട്ടിൽ ഇടതുകക്ഷികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തെൻറ രാഷ്ട്രീയപ്രവേശനത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടെന്ന് വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് പോലും തെൻറ പാർട്ടിയെ ക്ഷണിച്ചിരുന്നു. യെച്ചൂരിയുടെ മുൻവിധിയോടുകൂടിയ പിടിവാശിയാണ് മക്കൾ നീതിമയ്യവും ഇടതുകക്ഷികളും തമ്മിലെ സഖ്യത്തിന് വിഘാതമായത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയിൽനിന്ന് സി.പി.എം 10 കോടിയും സി.പി.െഎ 15 കോടിയും വാങ്ങിയാണ് സഖ്യത്തിലേർപ്പെട്ടത്. തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കിൽ ഡി.എം.കെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുന്നതായും കമൽ പ്രസ്താവിച്ചു. കേരളസർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇടക്കിടെ പുകഴ്ത്താറുള്ള കമൽഹാസൻ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത് രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുകയാണ്. കോയമ്പത്തൂർ സൗത്ത് നിയമസഭ മണ്ഡലത്തിലാണ് അദ്ദേഹം ജനവിധിതേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.