Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതേതരത്വത്തിന്​...

മതേതരത്വത്തിന്​ പകരം സി.ബി.എസ്​.ഇ സിലബസിൽ മെയിൻ കാംഫ്​ ഉൾപെടുത്തുമായിരിക്കും- കമൽഹാസൻ

text_fields
bookmark_border
kamal-hassan-mein-kampf
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ സി​ല​ബ​സ്​ 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ച​തി​​​​​​െൻറ മ​റ​പി​ടി​ച്ച്​ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ പാ​ഠ​പു​സ്​​ത​ക​ത്തി​ൽ  നി​ന്ന്​ പു​റ​ത്താ​ക്കിയ കേ​ന്ദ്രസർക്കാർ നടപടിയിൽ പ്രതികരണവുമായി നടനും മക്കൾ നീതി ​മെയ്യം തലവനുമായ കമൽ ഹാസൻ. മ​തേ​ത​ര​ത്വം, ദേ​ശീ​യ​ത എ​ന്നി​വ​ക്കു​പു​റ​മെ ഫെ​ഡ​റ​ലി​സം, പൗ​ര​ത്വം, അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​ങ്ങ​ൾ തു​ട​ങ്ങി​യ പാ​ഠ​ഭാ​ഗ​ങ്ങ​ളും വെ​ട്ടി​ക്കു​റ​ച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനെന്ന പേരില്‍ പൗരത്വം മതേതരത്വം തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പകരം ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫോ കു ക്ലക്‌സ് ക്ലാന്‍ ചരിത്രമോ ഉള്‍പ്പെടുത്തുമെന്ന്​ കമല്‍ ഹാസന്‍ വിമര്‍ശിച്ചു.

'വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കാൻ എന്ന പേരില്‍ സി.ബി.എസ്.ഇ സിലബസില്‍ നിന്ന് മതേതരത്വം, പൗരത്വം, ജനാധിപത്യ അവകാശങ്ങള്‍, ജി.എസ്​.ടി തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. പകരം ഒരുപക്ഷെ മെയിന്‍ കാംഫോ, കു ക്ലക്‌സ് ക്ലാന്‍ ചരിത്രമോ, മാര്‍ക്വിസ് ഡി സാഡ്‌സ ജസ്റ്റിനോ ഉള്‍പ്പെടുത്തിയേക്കാം', -കമല്‍ ഹാസന്‍ ട്വിറ്ററിൽ കുറിച്ചു. ഒ​ന്നാം മോ​ദി​സ​ർ​ക്കാ​റി​​​​​​​െൻറ പ്ര​ധാ​ന പരാജയമായി പ്ര​തി​പ​ക്ഷം ഉയർത്തിക്കാട്ടുന്ന നോ​ട്ടു​നി​രോ​ധ​ന​വും ജി.​എ​സ്.​ടി​യും ഒ​ഴി​വാ​ക്കി​യ​ പാഠഭാഗങ്ങളിൽ പെടും.

സി.​ബി.​എ​സ്.​ഇ ഒ​മ്പ​തു​ മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ​യു​ള്ള സി​ല​ബ​സി​​​​​​െൻറ 30 ശ​ത​മാ​നം​ വെ​ട്ടി​ക്കു​റ​ക്കു​മെ​ന്നാ​ണ്​​ ക​ഴി​ഞ്ഞ ദി​വ​സം മാ​ന​വ​ശേ​ഷി വി​ക​സ​ന​മ​ന്ത്രി ര​മേ​ശ്​ പൊ​ഖ്​​രി​യാ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​മ്പ​താം ക്ലാ​സ് സാ​മൂ​ഹി​ക പാ​ഠ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​ണ്​ ‘ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ’, ‘ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സ്വ​ഭാ​വം’ എ​ന്നി​വ. പ​ത്താം ക്ലാ​സി​ലെ സാ​മൂ​ഹി​ക പാ​ഠ​ത്തി​ൽ നി​ന്ന് ‘ജ​നാ​ധി​പ​ത്യ​വും നാ​നാ​ത്വ​വും’, ‘ജാ​തി, മ​തം, ലിം​ഗം’, ‘ജ​നാ​ധി​പ​ത്യ​ത്തി​നു​ള്ള വെ​ല്ലു​വി​ളി​ക​ൾ’, ‘വ​നം- വ​ന്യ​ജീ​വി’ എ​ന്നീ പാ​ഠ​ഭാ​ഗ​ങ്ങ​ളാ​ണ്​ നീ​ക്കി​യ​ത്. 

11ാം ക്ലാ​സി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പാ​ഠ​പു​സ്​​ത​ക​ത്തി​ൽ​നി​ന്ന്​ ഫെ​ഡ​റ​ലി​സം, പൗ​ര​ത്വം, ദേ​ശീ​യ​ത, മ​ത​നി​ര​പേ​ക്ഷ​ത എ​ന്നി​വ​യും നീ​ക്കി.11ാം ക്ലാ​സി​ലെ ബി​സി​ന​സ് സ്​​റ്റ​ഡീ​സി​ൽ നി​ന്നാ​ണ്​ ജി.​എ​സ്.​ടി​യെ കു​റി​ച്ചു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കി​യ​ത്. 12ാം ക്ലാ​സി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ പു​സ്​​ത​ക​ത്തി​ൽ​ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യം എ​ന്ന ഭാ​ഗ​ത്തു​നി​ന്ന് പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക, മ്യാ​ന്മ​ർ എ​ന്നീ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധം എ​ന്ന ഭാ​ഗ​വും ഒ​ഴി​വാ​ക്കി. 

സ​മ​കാ​ലി​ക ലോ​ക​ത്തി​ലെ സു​ര​ക്ഷ, പാ​രി​സ്ഥി​തി​ക, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ, ഇ​ന്ത്യ​യി​ലെ സാ​മൂ​ഹി​ക​വും പു​തി​യ​തു​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ തു​ട​ങ്ങി നാ​ലു പാ​ഠ​ഭാ​ഗ​ങ്ങ​ൾ, കൊ​ളോ​ണി​യ​ലി​സം എ​ന്നി​വ​യും നീ​ക്കി​യി​ട്ടു​ണ്ട്. 12ാം ക്ലാ​സി​ലെ ബി​സി​ന​സ് സ്​​റ്റ​ഡീ​സി​ൽ​നി​ന്നാ​ണ്​ നോ​ട്ടു​​നി​രോ​ധ​ത്തെ കു​റി​ച്ചു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanCBSE
News Summary - Kamal Haasan takes Mein Kampf, Ku Klux Klan jibe over dropping of democracy, secularism from CBSE syllabus
Next Story