തോൽവിക്ക് പിന്നാലെ എം.എൻ.എമ്മിൽ പൊട്ടിത്തെറി; അണികളോട് അഭിപ്രായങ്ങളും പ്രതികരണങ്ങളും ആരാഞ്ഞ് കമൽ ഹാസൻ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ മക്കൾ നീതി മയ്യം നേതാവും തെന്നിന്ത്യൻ താരവുമായ കമൽഹാസൻ അണികളോട് അഭിപ്രായങ്ങളും പ്രതികരണങ്ങളും ആരായാൻ ആവശ്യപ്പെട്ടു മെയിൽ അയച്ചു.
തോൽവിക്ക് പിന്നാലെ പാർട്ടിക്കും തനിക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കമൽ ഹാസൻ അണികളോട് പ്രതികരണങ്ങൾ ആവശ്യപ്പെട്ടത്.
234 അംഗ നിയമസഭയിൽ ഒരു സീറ്റുപോലും എം.എൻ.എമ്മിനു നേടാനായിരുന്നില്ല. ഫലം വന്നതിന് പിന്നാലെ പാർട്ടി വൈസ് പ്രസിഡൻറ് ആർ. മഹേന്ദ്രൻ സംഘടനയിൽ ജനാധിപത്യമില്ലെന്ന് ആരോപിച്ച് രാജി വെച്ചിരുന്നു.
മറ്റ് ആറ് നേതാക്കൾ കൂടി രാജിവെച്ചതോടെ പാർട്ടിക്കുള്ളിലെ പോര് മറനീക്കി പുറത്ത് വന്നു. പാർട്ടി തലപ്പത്ത് ഇരിക്കുന്ന കുറച്ച് ഉപദേഷ്ടാക്കളാണ് പാർട്ടിയെ നയിക്കുന്നതെന്ന് ആർ. മഹേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. കമൽ പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നത് ശരിയായ രീതിയിൽ അല്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന് മറുപടിയെന്നോണം മഹേന്ദ്രനെ കമൽ ഹാസൻ ചതിയനെന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.