കമൽ ഹാസെൻറ പാർട്ടി ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കി
text_fieldsചെന്നൈ: നടൻ കമൽ ഹാസെൻറ പാർട്ടിയായ മക്കൾ നീതി മയ്യം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ 21 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തിറക്കിയത്. ബാക്കി 19 സീറ്റുകളിലേക്കുള്ള പട്ടിക ഞായറാഴ്ച കോയമ്പത്തൂരിൽ വെച്ച് പ്രഖ്യാപിക്കും.
ബുധനാഴ്ച പ്രഖ്യാപിച്ച 21 അംഗ പട്ടികയിൽ കമൽ ഹാസെൻറ പേരില്ല. മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ പാർട്ടി പ്രവർത്തകരാണ് അതു തീരുമാനിക്കുകയെന്നും കമൽ ഹാസൻ പറഞ്ഞു. മാർച്ച് 24ലെ പട്ടിക അത്ഭുതപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന ഐ.പി.എസ് ഓഫീസറും പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മൗര്യ നോർത്ത് ചെന്നൈയിൽ നിന്ന് മത്സരിക്കും. സെൻട്രൽ ചെന്നൈയിൽ നിന്നാണ് പാർട്ടിയുടെ ഏക വനിതാ സ്ഥനാർഥിയും നടൻ നാസറിെൻറ ഭാര്യയുമായ കമീല നാസർ ജനവിധി തേടുക. ഡി.എം.കെയുടെ ദയാനിധി മാരനാണ് എതിരാളി. ഡി.എം.കെയിൽ നിന്ന് കൂറുമാറിയ ഡോ.എം.എ.എസ് സുബ്രഹ്മണ്യനാണ് പുതുച്ചേരിയിൽ എം.എൻ.എമ്മിന് വേണ്ടി മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.