തമിഴ്നാട്ടിൽ കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കും
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടൻ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യം (എം.എൻ.എം) 154 സീറ്റുകളിൽ മത്സരിക്കും. 234 നിയമസഭ സീറ്റുകളിൽ ബാക്കി 80 എണ്ണത്തിൽ പകുതി വീതം സീറ്റുകളിൽ സഖ്യകക്ഷിയായ ആൾ ഇന്ത്യ സമത്വ കക്ഷിയും ഇന്ത്യ ജനനായക കക്ഷിയും മത്സരിക്കും.
തിങ്കളാഴ്ച രാത്രിയാണ് സീറ്റ് വിഭജന വിവരം എം.എൻ.എം പുറത്തുവിട്ടത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ നാലുശതമാനം വോട്ടുകളാണ് മക്കൾ നീതി മയ്യം നേടിയത്. ഈ തെരഞ്ഞെടുപ്പിൽ അത് 10 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം.
ഓൺലൈനായി അേപക്ഷ ക്ഷണിച്ച് അഭിമുഖത്തിനുശേഷം ചുരുക്കപട്ടിക തയാറാക്കിയാണ് മക്കൾ നീതി മയ്യം സ്ഥാനാർഥികളെ തീരുമാനിക്കുക. അഴിമതി, തൊഴിലില്ലായ്മ, ഗ്രാമവികസനം, സർക്കാർ സംവിധാനം ജനോപകാര പ്രദമാക്കുക തുടങ്ങിയവയാണ് മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നത്.
വീട്ടമ്മമാർക്ക് പ്രതിമാസ ശമ്പളം, ഓരോ വീട്ടിലും സൗജന്യ കമ്പ്യൂട്ടർ ഇൻർനെറ്റ് സൗകര്യം തുടങ്ങിയവയാണ് എം.എൻ.എമ്മിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.