ആരുമായും സഖ്യമില്ല, നിയമസഭയിലേക്ക് തനിച്ചു മത്സരിക്കും–കമൽ ഹാസൻ
text_fieldsചെൈന്ന: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ദ്രാവിഡ കക്ഷികളുമായി മുന്നണിബന്ധമുണ്ടാക്കില്ലെന്നും തനിച്ച് മത്സരിക്കുമെന്നും മക്കൾ നീതിമയ്യം പ്രസിഡൻറും നടനുമായ കമൽ ഹാസൻ.
പാർട്ടി ജില്ല സെക്രട്ടറിമാരുടെയും നിയമസഭ നിയോജക മണ്ഡലം ഭാരവാഹികളുടെയും യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുമായാണ് സഖ്യം. ഡി.എം.കെ-അണ്ണാ ഡി.എം.കെ കക്ഷികൾക്ക് ബദലായി മൂന്നാമത്തെ ശക്തിയായി വളരാൻ പാർട്ടിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. 2013ലെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ മാറ്റം തമിഴകത്തിലും സംഭവിക്കുമെന്ന് കമൽ ഹാസൻ അഭിപ്രായപ്പെട്ടു.
എന്നാൽ, കമൽ ഹാസെൻറ നിലപാട് മതേതര വോട്ടുകൾ ഭിന്നിക്കാൻ കാരണമാവുെമന്നും യു.പി.എ പക്ഷത്ത് അണിനിരക്കണമെന്നും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അളഗിരി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.