Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെയിൽനിന്ന്​...

ഡി.എം.കെയിൽനിന്ന്​ കമ്യൂണിസ്റ്റ്​ പാർട്ടികൾ 25 കോടി കൈപറ്റി; ആരോപണവുമായി കമൽ ഹാസൻ

text_fields
bookmark_border
ഡി.എം.കെയിൽനിന്ന്​ കമ്യൂണിസ്റ്റ്​ പാർട്ടികൾ 25 കോടി കൈപറ്റി; ആരോപണവുമായി കമൽ ഹാസൻ
cancel

കോയമ്പത്തൂർ: സി.പി.ഐ, സി.പി.എം പാർട്ടികൾക്കും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമെതിരെ വിമർശനവുമായി മക്കൾ നീതി മയ്യം നേതാവും സിനിമ നടനുമായ കമൽഹാസൻ. നിരവധി തവണ ഇടത്​ പാർട്ടികളുമായി സഖ്യത്തിന്​ ശ്രമിച്ചെങ്കിലും തന്‍റെ രാഷ്​ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടുവെന്നും കമൽ ഹാസൻ പറഞ്ഞു.

ഡി.എം​.കെയിൽ നിന്നും മൊത്തം 25 കോടി രൂപ വാങ്ങിയാണ്​ സി.പി.ഐയും സി.പി.എമ്മും മുന്നണിയിൽ ചേർന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമമുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. സ്റ്റാലിൻ വിശ്വസിക്കാൻ കഴിയാത്തയാ​ളാണെന്നും കമൽ ഹാസൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്​.

നേരത്തേ കേരള സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്​ത്തി കമൽഹാസൻ പലകുറി രംഗത്ത്​ വന്നിരുന്നു. കോയമ്പത്തൂർ സൗത്ത്​ മണ്ഡലത്തിലാണ്​ ഇക്കുറി കമൽഹാസൻ ജനവിധി തേടുന്നത്​. മഹിളാ മോർച്ച ദേശീയ പ്രസിഡന്‍റ്​ വനതി ശ്രീനിവാസനും കോൺഗ്രസിന്‍റെ മയൂരി ജയകുമാറുമാണ്​ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkamal haasan
Next Story