കമൽഹാസന്റെ 'മക്കൾ നീതി മയ്യം' ജനറൽ സെക്രട്ടറി മലയാളി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ
text_fieldsചെന്നൈ: സർവിസിൽനിന്ന് സ്വയം വിരമിച്ച തമിഴ്നാട്ടിലെ മലയാളി െഎ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. സന്തോഷ്ബാബു, കമൽഹാസൻ നയിക്കുന്ന 'മക്കൾ നീതി മയ്യ'ത്തിൽ ചേർന്നു. ചൊവ്വാഴ്ച ചെന്നൈ ആഴ്വാർപേട്ടയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമൽഹാസനിൽനിന്ന് അംഗത്വം സ്വീകരിച്ചതോടൊപ്പമാണ് ജനറൽ സെക്രട്ടറി പദവിയിലും നിയമിക്കപ്പെട്ടത്.
ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രകടനപത്രിക തയാറാക്കുന്നത് ഉൾപ്പെടെ പാർട്ടി ആസ്ഥാന ചുമതലകൾ സന്തോഷ്ബാബുവിനെ ഏൽപിച്ചു. എട്ടു വർഷം സർവിസ് അവശേഷിച്ചിരിക്കെ ഭരണതലത്തിൽ നടന്ന അഴിമതികൾക്കും ക്രമക്കേടുകൾക്കും കൂട്ടുനിൽക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് മാസങ്ങൾക്കു മുമ്പാണ് സ്വയം വിരമിച്ചത്.
1995 തമിഴ്നാട് കേഡർ െഎ.എ.എസ് ഒാഫിസറായ സന്തോഷ് തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയശേഷമാണ് സിവിൽ സർവിസിലെത്തിയത്. ഭാര്യ ഡോ. ബീന മദ്രാസ് മെഡിക്കൽ കോളജ് പ്രഫസറാണ്. മകൻ: നിതിൻ സന്തോഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.