ആർ.എസ്.എസ് ഓഫീസിനുള്ള സുരക്ഷ പിൻവലിച്ച് കമൽനാഥ് സർക്കാർ
text_fieldsഭോപ്പാൽ: ആർ.എസ്.എസ് ഓഫീസിനുള്ള സുരക്ഷ പിൻവലിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമൽനാഥ് സംസ്ഥാനത്തെ ആർ.എസ്.എസ് ഓഫീസിനുള്ള സുരക്ഷ പിൻവലിച്ചിരിക്കുന്നത്.
ആർ.എസ്.എസിെൻറ ഭോപ്പാൽ ഓഫീസിനുള്ള സുരക്ഷയാണ് കമൽനാഥിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ, സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.
അതേ സമയം ആർ.എസ്.എസ് ഓഫീസിനുള്ള സുരക്ഷ പിൻവലിച്ച നടപടിയെ ബി.ജെ.പി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സർക്കാർ നടപടിയെ അപലപിക്കുന്നുവെന്ന് അറിയിച്ച ബി.ജെ.പി പ്രവർത്തകർക്ക് എന്തെങ്കിലും സംഭവിച്ചാൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നും മുന്നറിയിപ്പ് നൽകി.
മധ്യപ്രദേശ്, ഛത്തീഗഢ് എന്നീ സംസ്ഥാനങ്ങൾക്ക് സംയുക്തമായുള്ള ആർ.എസ്.എസ് ഓഫീസ് ഭോപ്പാലിലെ ഇ-2 അരേര കോളനിയിലാണ് സ്ഥിതി ചെയ്യുന്നത്. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആർ.എസ്.എസ് ആസ്ഥാനത്തിനുള്ള സുരക്ഷ വർധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.