മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥ് സത്യപ്രതിജ്ഞ ചെയ്തു
text_fieldsഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് കമൽനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭോപ്പാലിലെ ജാമ്പുരി മൈതാനത്ത് ഉച്ചക്ക് ഒന്നരക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. കമൽനാഥിന് ഗവർണർ ആനന്ദിബെൻ പാട് ടീൽ സത്യവാചകം ചൊല്ലിക്കെടുത്തു.
സംസ്ഥാനത്തിന്റെ 18ാമത്തെ മുഖ്യമന്ത്രിയാണ് കമൽനാഥ്. ചിന്ദ് വാര സീറ്റിൽ നിന്നും ഒമ്പത് തവണ ലോക്സഭാംഗമായി. 230 അംഗ നിയമസഭയിൽ 114 സീറ്റ് വിജയിച്ചാണ് കോൺഗ്രസ് ഭൂരിപക്ഷം നേടിയത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ പ്രധാനമന്ത്രി ദേവഗൗഡ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്, കർണാടക മുഖ്യമന്ത്രി എച്ച്.ഡി രാമസ്വാമി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, എൻ.സി.പി നേതാവ് ശരത് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, എൽ.ജെ.ഡി നേതാവ് ശരദ് യാദവ്, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ആർ.എസ്.പി നേതാവ് എം.കെ പ്രേമചന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.