Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിന്ധ്യ ജൂലൈ മുതൽ...

സിന്ധ്യ ജൂലൈ മുതൽ ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു -കമൽ നാഥ്​

text_fields
bookmark_border
സിന്ധ്യ ജൂലൈ മുതൽ ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു -കമൽ നാഥ്​
cancel

ഭോപ്പാൽ: ​ബി.ജെ.പി​യിലേക്ക്​ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പദ്ധതികളെക്കുറിച്ച്​ തനിക്കറിയാമായിരുന്നുവെന്ന് കോൺഗ്രസ്​ നേതാവും മുൻ മധ്യപ്രദേശ്​ മുഖ്യമന്ത്രിയുമായ​ കമൽനാഥ്​. എന്നാൽ, എം.എൽ.എമാർ മറുകണ്ടം ചാടി​െല്ലന്ന മുതിർന്ന നേതാവ്​ ദിഗ്​വിജയ്​ സിങ്ങി​​െൻറ വാക്കുകൾ വിശ്വസിക്കുകയായിരുന്നുവെന്നും ഭൂരിപക്ഷം നഷ്​ട​പ്പെട്ട്​ മുഖ്യമന്ത്രി പദം രാജിവെക്കേണ്ടിവന്ന കമൽനാഥ്​ വ്യക്​തമാക്കി. 

‘അത്​ ബോധപൂർവമായിരുന്നില്ല. ഒരുപക്ഷേ, സാഹചര്യത്തെക്കുറിച്ച്​ ശരിയായി മനസ്സിലാക്കാൻ കഴിയാതെ ​​പോയതുകൊണ്ടാവാം. ദിവസം മൂന്നു തവണയൊക്കെ തന്നോട്​​ സംസാരിച്ച ചില എം.എൽ.എമാർ ഒരിക്കലും പാർട്ടി വിടില്ലെന്ന്​ ദിഗ്​വിജയ്​ സിങ്​ കരുതിയിരുന്നു. എന്നാൽ, അവർ പാർട്ടി വിട്ടു.’ -ഒരു ദേശീയ ടെലിവിഷന്​​ നൽകിയ അഭിമുഖത്തിൽ കമൽനാഥ്​ പറഞ്ഞു. 

‘സിന്ധ്യ ജൂലൈ മുതൽ ബി.ജെ.പി ദേശീയ നേതൃത്വവുമായി ബന്ധപ്പെടുന്ന വിവരം എനിക്കറിയാമായിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പിൽ തോറ്റതിനുശേഷമായിരുന്നു അത്​. കോൺഗ്രസിൽനിന്ന്​ ബി.ജെ.പി അടർത്തിയെടുത്ത ഒരു സാധാരണ നേതാവിനോട്​ ഒരു ലക്ഷത്തിലധികം വോട്ടിന്​ തോൽ​േക്കണ്ടി വന്നുവെന്നത്​​ അദ്ദേഹത്തിന്​ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ബി.ജെ.പിയുമായി സിന്ധ്യ ബന്ധപ്പെടു​േമ്പാഴും അവരുടെ സംസ്​ഥാന നേതൃത്വം​ അദ്ദേഹത്തെ പാർട്ടിയിൽ ആവശ്യമില്ലെന്ന നിലപാടാണ്​ സ്വീകരിച്ചത്​. എന്നാൽ, എന്തു വിലകൊടുത്തും മധ്യപ്രദേശിൽനിന്നുള്ള രണ്ടാമത്തെ രാജ്യസഭാ സീറ്റ്​ പിടിച്ചെടുക്കാൻ ബി.ജെ.പിയുടെ ഉന്നത നേതൃത്വം കരുനീക്കിയതോടെ സിന്ധ്യയെ ഉൾക്കൊള്ളുകയല്ലാതെ അവർക്ക്​ മറ്റു വഴിയില്ലാതായി.’ -കമൽനാഥ്​ പറഞ്ഞു. 

ഉപതെരഞ്ഞെടുപ്പിൽ ജയിച്ച്​ അധികാരത്തിൽ തിരിച്ചെത്താനാവുമെന്ന്​ കമൽനാഥ് ശുഭാപ്​തി പ്രകടിപ്പിച്ചു. ‘ഇത്​ അക്കങ്ങളുടെ കളിയാണ്​. ഇപ്പോൾ ഞങ്ങൾക്ക്​ 92 എം.എൽ.എമാരുണ്ട്​. അവർക്ക്​ 107ഉം. 24 സീറ്റുകളിലേക്കാണ്​ ഉപതെരഞ്ഞെടുപ്പ്​. ബി.ജെ.പിയുമായി തുല്യത പാലിക്കാൻ 15 സീറ്റിൽ ജയിക്കണം. ഇ​േപ്പാഴത്തെ സാഹചര്യത്തിൽ 15ലധികം സീറ്റിൽ ജയിക്കാൻ ഞങ്ങൾക്ക്​ കഴിയും. സാമ്പത്തിക നടപടികളുടെ അഭാവവും ഗ്രാമീണ സമ്പദ്​ വ്യവസ്​ഥയിൽ ലോക്​ഡൗൺ സൃഷ്​ടിച്ച പ്രത്യാഘാതങ്ങളുമൊക്കെ ബി.ജെ.പിക്ക്​ തിരിച്ചടിയാകും. വിപണി ഇല്ലാതായതോടെ കർഷകർക്ക്​ വിളകൾ നശിപ്പിക്കേണ്ടി വന്നിരിക്കുകയാണ്​. സർക്കാറിൽനിന്ന്​ അവർക്ക്​ പിന്തുണയൊന്നും കിട്ടുന്നില്ല.’ -കമൽനാഥ്​ ചൂണ്ടിക്കാട്ടി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmadhya pradeshDigvijaya Singhkamal nathindia newsBJPJyotiraditya ScinidaPolitics
News Summary - Kamal Nath on power loss in MP: Was aware of Scindia’s plans, forced to believe otherwise by Digvijaya
Next Story