പൗരത്വ ഭേദഗതി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരെന്ന് വിജയ വർഗിയ
text_fieldsഇൻഡോർ: പൗരത്വ ഭേദഗതി നിയമം മധ്യപ്രദേശിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി കമൽനാഥിെൻറ പ്രസ്താവനക്കെതിരെ വിമർശനവുമായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയ വർഗിയ. പൗരത്വ ഭേദഗതി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണെന്നും കമൽനാഥ് ഭരണ ഘടന വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘അദ്ദേഹം(കമൽനാഥ്) ഭരണഘടന വായിക്കണം. ഒരിക്കൽ ഒരു ബില്ല് പാർലമെൻറ് പാസാക്കുകയും അത് നിയമമാവുകയും ചെയ്താൽ ഭരണഘടനയിലെ ആർട്ടിക്കിൾ 252 പ്രകാരം എല്ലാ സംസ്ഥാനങ്ങളും അത് നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്.’’ വിജയ വർഗിയ പറഞ്ഞു.
ഭരണഘടനയിലെ 11ാം ഭാഗത്തിലെ ആർട്ടിക്കിൾ 245 മുതൽ 263 വരെയുള്ള ഭാഗങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഭരണഘടന പദവിയിലിരിക്കുന്ന ഒരാൾ ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ദൗർഭാഗ്യകരമാണ്.
രാഷ്ട്രീയം മാത്രമാണിത്. കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിനെയും അധികാരത്തേയും കുറിച്ച് മാത്രമേ ആകുലപ്പെടാറുള്ളൂ. അവർ രാഷ്ട്രത്തെ കുറിച്ച് ചിന്തിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.