കൊറോണയുടെ 'ഇന്ത്യൻ വകഭേദ'മെന്ന പരാമർശം; ബി.ജെ.പിയുടെ പരാതിയിൽ കമൽനാഥിനെതിരെ എഫ്.ഐ.ആർ
text_fieldsഭോപാൽ: കൊറോണ വൈറസിെൻറ ഇന്ത്യൻ വകഭേദമെന്ന പരാമർശത്തിനെതിരെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ കമൽനാഥിനെതിരെ എഫ്.ഐ.ആർ. കോവിഡ് 19െൻറ ഇന്ത്യൻ വകഭേദമെന്ന പരാമർശത്തിലൂടെ പരിഭ്രാന്തി പരത്തുന്നുവെന്ന് ആരോപിച്ചാണ് മധ്യപ്രദേശ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അതേസമയം എഫ്.ഐ.ആറിനെ 'നിരാശയിൽനിന്നുള്ള പ്രവൃത്തി'യെന്നാണ് കമൽനാഥ് വിശേഷിപ്പിച്ചത്. സർക്കാറിന് ഉത്തരങ്ങൾ ഇല്ലാത്തതിനാൽ ചോദ്യം ചോദിക്കുന്ന ആരെയും ദേശദ്രോഹിയായി മുദ്രകുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബി.ജെ.പി ഭോപാൽ ജില്ല പ്രസിഡൻറ് സുമിത് പചോരിയുടെ പരാതിയിലാണ് കമൽനാഥിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരാതിയിൽ മന്ത്രിയായ വിശ്വസ് സാരംഗും എം.എൽ.എ രാമേശ്വർ ശർമയും മറ്റു ബി.ജെ.പി നേതാക്കളും ഒപ്പിട്ടിരുന്നു.
വിർച്വൽ മാധ്യമ കൂടിക്കാഴ്ചയിൽ കമൽനാഥ് 'കൊറോണയുടെ ഇന്ത്യൻ വകഭേദം' എന്ന് ഉപയോഗിച്ചു. ഇൗ പരാമർശം ഇന്ത്യയെ മോശമായി ചിത്രീകരിക്കും. കൂടാതെ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുമെന്നും പരാതിയിൽ പറയുന്നു. ലോകമെമ്പാടും 'ഇന്ത്യൻ കൊറോണ' എന്നാണ് ഇപ്പോൾ പടരുന്ന രോഗം അറിയപ്പെടുന്നത്. നിരവധി പ്രധാനമന്ത്രിമാരും പ്രസിഡൻറുമാരും ഇതിനെ ഇന്ത്യൻ വകഭേദമെന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കമൽനാഥ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും സമാധാനം തകർക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാെണന്നും ബി.ജെ.പിയുടെ പരാതിയിൽ പറയുന്നു. എന്നാൽ വാസ്തവത്തിൽ ഇൗ മഹാമാരിയെ ചെറുക്കാനും എല്ലാവർക്കും ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഡോക്ടർമാരും പൊലീസുകാരും പാരാമെഡിക്കൽ ജീവനക്കാരും സാമൂഹിക സംഘടനകളും ഒത്തുചേർന്നു പ്രവർത്തിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
കോവിഡിെൻറ യഥാർഥ വിവരങ്ങൾ മറച്ചുവെക്കുകയാണെന്നായിരുന്നു കമൽനാഥിെൻറ ആരോപണം. കോവിഡ് മരണങ്ങളുടെ കണക്കുകൾ സർക്കാർ മറച്ചുവെക്കുന്നു. ഇത് എതിർക്കപ്പെേടണ്ടതും ഭയപ്പെടുത്തുന്നതുമാണെന്നായിരുന്നു കമൽനാഥിെൻറ പ്രതികരണം.
ഇത് വളരെ സങ്കടകരമാണ്. ലോകമെമ്പാടും ഇന്ത്യക്ക് മോശം പേര് ലഭിച്ചു. ഇത് ചൈനയിൽനിന്നുള്ള ഒരു വൈറസാണ്. ഇപ്പോൾ അതിനെ വിളിക്കുന്നത് ഇന്ത്യൻ വകഭേദമെന്നും. നിരവധി പ്രധാനമന്ത്രിമാരും പ്രസിഡൻറുമാരും ഇന്ത്യൻ വകഭേദമെന്ന് വിളിക്കുന്നു. ഇന്ത്യക്കാർക്ക് തൊഴിലെടുക്കാനോ പഠിക്കാനോ വിദേശത്തേക്ക് പോകാൻ കഴിയുന്നില്ല, കാരണം അവർ ഇന്ത്യക്കാരായതുകൊണ്ടുതന്നെ -എന്നായിരുന്നു കമൽനാഥിെൻറ വാക്കുകൾ.
അതേസമയം കമൽനാഥിെൻറ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസിെൻറ ഇന്ത്യൻ വകഭേദം എന്ന വിശേഷണം നീക്കം ചെയ്യണമെന്ന് കേന്ദ്രം എല്ലാ സാമൂഹിക മാധ്യമങ്ങൾക്കും നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.