കമൽ ഹാസന്റെ രാഷ്ട്രീയ യാത്രക്ക് രാമേശ്വരത്ത് തുടക്കം
text_fieldsരാമേശ്വരം: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ യാത്രക്ക് സൂപ്പർ താരം കമൽ ഹാസൻ തുടക്കം കുറിച്ചു. മുൻ രാഷ്ട്രപതി അന്തരിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ വീട് സന്ദർശിച്ചാണ് കമൽ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. രാവിലെ രാമേശ്വരത്തെത്തിയ താരം കലാമിന്റെ സഹോദരൻ മുത്തുമീരാൻ മരക്കാർ അടക്കം കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കമലിന് മുത്തുമീരാൻ മരക്കാർ ഉപഹാരം സമ്മാനിച്ചു.
അതേസമയം, എ.പി.ജെ അബ്ദുൽ കലാം സ്കൂൾ സന്ദർശിക്കുന്നതിൽ നിന്ന് കമൽ പിന്മാറി. പൊതുവിദ്യാലയങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് വിമർശനത്തിന് വഴിവെക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം.
ഒമ്പതു മണിയോടെ രാമേശ്വരത്തെ ഗണേഷ് മഹലിൽ എത്തിയ കമൽ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. 11.10ന് കലാം സ്മാരകം സന്ദർശിക്കും. തുടർന്ന് മധുരയിലേക്കുള്ള യാത്രാമധ്യേ രാമനാഥപുരം കൊട്ടാരം, പരമക്കുടി ലെനാ മഹൽ, മാനമധുര എന്നിവിടങ്ങളിൽ നടക്കുന്ന െപാതുയോഗങ്ങളിൽ പെങ്കടുക്കും.
വൈകീട്ട് അഞ്ച് മണിക്ക് മധുരയിൽ കാർഷിക സർവകലാശാലക്ക് സമീപത്തെ ഒത്തക്കട മൈതാനത്ത് പതാക ഉയർത്തിയ ശേഷം പാർട്ടി പ്രഖ്യാപന സമ്മേളനം തുടങ്ങും. ഇതിനുപിന്നാലെ ദക്ഷിണ തമിഴ്നാട്ടിലെ ജില്ലകളിൽ പര്യടനത്തിന് തുടക്കമാകും. എം.ജി.ആറിന്റെ സിനിമയായ നാെള നമതേ (നാളെ നമുക്കുവേണ്ടി) എന്ന പേരിലാണ് പര്യടനം.
പാർട്ടി പ്രഖ്യാപന സമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പെങ്കടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവരുടെ സാന്നിധ്യം ഉറപ്പായിട്ടില്ല. എന്നാൽ, പിണറായിയുടെ വിഡിയോ സന്ദേശം സമ്മേളനത്തിൽ സംപ്രേക്ഷണം ചെയ്യുമെന്ന് വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.