കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് ക്ഷണിച്ച് കമൽഹാസൻ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. സീറ്റ് വിഭജനത്തിന്‍റെ പേരിൽ ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെയാണ് ക്ഷണം. ചർച്ചകൾക്കുള്ള വാതിൽ ഇപ്പോഴും തുറന്ന് കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന്‍റെ പകുതി സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന ഡി.എം.കെയുടെ നിലപാടിൽ അമർഷം പുകയുകയാണ്. ഇക്കുറി 40 സീറ്റ് വേണമെന്നാണ് കോൺഗ്രസ് നിലപാട്. അതെ സമയം നിലവിലെ സാഹചര്യത്തിൽ 20-25 സീറ്റില്‍ കൂടുതൽ നല്‍കാനാകില്ലെന്ന നിലപാടിലാണ് സ്റ്റാലിന്‍.
രാഹുല്‍ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഉമ്മൻ ചാണ്ടി, ദിനേശ് ഗുണ്ടുറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.