12 മുതൽ 16 വയസ്സുവരെയുള്ളവർ കുട്ടികളല്ലേ? കമൽഹാസൻ
text_fieldsചെന്നൈ: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനസിൽ അതൃപ്തി പ്രകടിപ്പിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഓര്‍ഡിനന്‍സിലെ പ്രായം ചൂണ്ടിക്കാട്ടിയാണ് കമല്‍ ഹാസന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 14 മുതല്‍ 16 വയസുവരെ പ്രായമുള്ളവരും കുട്ടികളല്ലേ. 12 വയസുള്ളവരെപ്പോലെ തന്നെ അവരും കുട്ടികളാണ് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിനയം, സത്യസന്ധത തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചും കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നു. എന്നാല്‍ ആണ്‍കുട്ടികളോടുള്ള അമിതമായ വാത്സല്യം കാരണം അവരെ എന്തും ചെയ്യാൻ അനുവദിക്കുന്നു. അവന്‍ ആണ്‍കുട്ടിയായതുകൊണ്ട് മാത്രമാണ് രക്ഷിതാക്കൽ ഇതെല്ലാം അനുവദിച്ചുകൊടുക്കുന്നതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷയും 12 മുതല്‍ 16 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. പോക്‌സോ നിയമ ഭേദഗതിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.