ഇന്ത്യൻ 2 അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം നൽകുമെന്ന് കമൽഹാസൻ
text_fieldsചെന്നൈ: തമിഴ് ചിത്രം ഇന്ത്യൻ 2െൻറ ഷൂട്ടിങ് സൈറ്റിൽ ക്രെയിൻ പൊട്ടിവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടും ബങ്ങൾക്ക് ഒരു കോടി നൽകുമെന്ന് കമൽഹാസൻ. അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനായി ആശുപത്രിയിൽ എത്തിയതിന് ശ േഷമായിരുന്നു കമലിെൻറ പ്രതികരണം. അപകടത്തിൽ മരിച്ചവർക്ക് പകരമാകില്ലെങ്കിലും അവരുടെ കുടുംബങ്ങൾക്ക് ഒരു കോടി നൽകുമെന്ന് കമൽഹാസൻ പറഞ്ഞു.
സിനിമ വ്യവസായത്തിലെ തൊഴിലാളികളുടെ സുരക്ഷ ഇപ്പോഴും ചോദ്യ ചിഹ്നമായി നിലനിൽക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കോടികൾ മറിയുന്ന വ്യവസായമെന്ന നിലയിൽ സിനിമാ വ്യവസായത്തെ കുറിച്ച് അഭിമാനിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം വ്യക്തിപരമായി തനിക്ക് അപമാനമുണ്ടാക്കുന്നുവെന്ന് കമൽഹാസൻ പറഞ്ഞു.
അപകടത്തിന് പാവപ്പെട്ടവനോ പണക്കാരനെന്നോ ഇല്ല. മൂന്ന് പേരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ കണ്ടിട്ടാണ് ഞാൻ വരുന്നത്. അപകടത്തിൽ നിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2െൻറ ഷൂട്ടിങ് ലോക്കേഷനിൽ ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു ക്രെയിൻ പൊട്ടി വീണത്. അപകടത്തിൽ സംവിധായകൻ ശങ്കറിനും പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.