മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: അധികാരത്തിൽനിന്ന് ബി.ജെ.പി മലർന്നടിച്ചു വീണ മൂന്ന് സംസ്ഥാനങ്ങളിൽ മു ഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ കടുത്ത വടംവലി. രൂക്ഷമായ തർക്കത്തെ തുടർന്ന് തമ്മിലട ിക്കുന്ന നേതാക്കളെ ഡൽഹിക്കു വിളിച്ച് നടത്തിയ ചർച്ചക്കൊടുവിൽ മധ്യപ്രദേശിൽ കമൽ നാഥ് നേടി. ജ്യോതിരാദിത്യ സിന്ധ്യ വഴങ്ങി. മാരത്തൺ ചർച്ചകൾക്കൊടുവിൽ വ്യാഴാഴ്ച രാത്രി വൈകിയാണ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഭോപാലിൽ പ്രഖ്യാപിച്ചത്.
രാജസ്ഥാനിൽ മുഖ്യമന്ത്രിയാകാനുള്ള അശോക് ഗെഹ്ലോട്ടിെൻറ തീവ്രശ്രമത്തിന് സചിൻ പൈലറ്റ് വഴങ്ങിയില്ല. ഛത്തിസ്ഗഢിൽ പി.സി.സി പ്രസിഡൻറ് ഭൂപേന്ദ്ര ബാഘേൽ, മുതിർന്ന നേതാവ് ടി.എസ്. സിങ്ദേവ് എന്നിവർ പോരടിക്കുന്നു. ഛത്തിസ്ഗഢ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പാർട്ടി നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. യുവനേതാക്കളും പഴയ കുതിരകളും അവകാശ തർക്കത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ പാർട്ടി നിരീക്ഷകരായി നിയോഗിക്കപ്പെട്ടവർക്ക് ദൗത്യം ഹൈകമാൻഡിന് കൈമാറുകയല്ലാതെ വഴിയില്ലാതെ വന്നു.
എന്നാൽ, അവിടെയും തീർന്നില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സഹായിക്കാൻ മുൻ അധ്യക്ഷ സോണിയ ഗാന്ധിയും മകൾ പ്രിയങ്ക വാദ്രയും കളത്തിലിറങ്ങിയുള്ള മാരത്തൺ ശ്രമങ്ങളാണ് വ്യാഴാഴ്ച ഡൽഹിയിൽ നടന്നത്. തമ്മിലടിയും നാടകീയ സംഭവ വികാസങ്ങളും കഷ്ടിച്ചുനേടിയ വിജയത്തിെൻറ തിളക്കം ചോർത്തി. രണ്ടു ചേരിക്കുവേണ്ടിയും പ്രവർത്തകർ അതതു സംസ്ഥാനങ്ങളിൽ തെരുവിലിറങ്ങി. സചിൻ പൈലറ്റ് അനുകൂലികൾ ദൗസയിൽ റോഡ് തടഞ്ഞു. ഗെഹ്ലോട്ടിനു വേണ്ടിയും പ്രകടനങ്ങൾ നടന്നു.
ഭോപാലിലും രണ്ടു ചേരിയും മുദ്രാവാക്യങ്ങളുമായി റോഡിലിറങ്ങി. ഛത്തിസ്ഗഢിലെ തമ്മിലടി പി.സി.സി ആസ്ഥാനത്തിനു മുന്നിൽ ഏറ്റുമുട്ടലിനു വഴിവെച്ചു. പ്രവർത്തകർ സമാധാനം പാലിക്കണമെന്ന് സചിനും ഗെഹ്ലോട്ടിനും അണികളോട് പരസ്യമായി ആഹ്വാനം ചെയ്യേണ്ടി വന്നു. ഹൈകമാൻഡ് നിർദേശപ്രകാരമായിരുന്നു ഇത്. ഡൽഹി ചർച്ചകൾക്കു ശേഷം രാത്രി എേട്ടാടെയാണ് കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും ഭോപാലിലേക്ക് മടങ്ങിയത്. അതേസമയം, ചർച്ചകൾ മതിയാക്കി ജയ്പുരിനു പുറപ്പെട്ട അശോക് ഗെഹ്ലോട്ടിനെ തിരിച്ചുവിളിച്ചാണ് ഹൈകമാൻഡ് ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.