പശു കേന്ദ്രീകൃത സ്റ്റാർട്ടപ് തുടങ്ങാൻ പശു കോഴ്സ് പദ്ധതിയുമായി കാമധേനു കമീഷൻ
text_fieldsന്യൂഡൽഹി: പശു വെറും പശുവല്ലാത്ത കാലത്ത് പശു കേന്ദ്രീകൃത സ്റ്റാർട്ടപ് തുടങ്ങാൻ പ്രത്യേക കോഴ്സിന് പദ്ധതി യുമായി മോദിസർക്കാറിെൻറ ദേശീയ കാമധേനു കമീഷൻ. പാലിൽ സ്വർണമുണ്ടെന്നും പശു ഓക്സിജൻ നൽകുമെന്നും മറ്റും വാദിച ്ച് ബി.ജെ.പി നേതാക്കൾ ശ്രദ്ധ പിടിച്ചു പറ്റുന്നതിനിടയിലാണ് കാമധേനു കമീഷെൻറ കടന്നുവരവ്. പശുക്കളുമായി ബന് ധപ്പെട്ട ആത്മീയ, സാമൂഹിക, സാമ്പത്തിക വശങ്ങൾ പഠിപ്പിക്കാനാണ് കമീഷൻ കോഴ്സ് ആരംഭിക്കുന്നത്. കേന്ദ്ര മൃഗ സംര ക്ഷണ മന്ത്രാലയത്തിന് കീഴിലുള്ള കാമധേനു കമീഷൻ, സ്വയംഭരണ സ്ഥാപനമായ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടുമായി (ഇ.ഡി.െഎ.ഐ) ചേർന്നാണ് കോഴ്സ് തുടങ്ങുന്നത്.
പശുവുമായി ബന്ധപ്പെട്ട 80 ക്ലാസുകൾ കോഴ്സിെൻറ ഭാഗമായി നൽകും. കോഴ്സ് ആരംഭിക്കുന്നതിന് ഇ.ഡി.െഎ.ഐയുമായി മൃഗ സംരക്ഷണ മന്ത്രാലയം കരാർ ഒപ്പുവെക്കുമെന്ന് കാമധേനു കമീഷൻ ചെയർമാൻ വല്ലഭ് കട്ടാരിയ പറഞ്ഞു. പശു കേന്ദ്രീകൃത വ്യവസായത്തിൽ വലിയ സാധ്യതകളാണുള്ളത്. എന്നാൽ, ഇൗ മേഖലയെക്കുറിച്ച് പുതിയ സംരഭകർക്ക് ആവശ്യമായ അറിവില്ല. അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടിയാണ് കോഴ്സ് തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇ.ഡി.െഎ.ഐയുമായി ചേർന്ന് പശു കേന്ദ്രീകൃത ടൂറിസം പദ്ധതിയും ആരംഭിക്കുമെന്നും കട്ടാരിയ പറഞ്ഞു. ആത്മീയം, സാമൂഹികം, സാമ്പത്തികം അടക്കം അഞ്ചു വിഭാഗമായി തിരിച്ചാണ് കോഴ്സ്. ഈ മേഖലയിലെ നിക്ഷേപ സാധ്യതകൾ, പശുവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും കോഴ്സിലൂടെ നൽകും.
ഗോമൂത്രവും ചാണകവും വാണിജ്യവത്കരിക്കാനായാൽ പാലുൽപാദനം കുറയുന്നതോടെ പശുവിനെ ഉപേക്ഷിക്കേണ്ട അവസ്ഥ കർഷകർക്ക് ഒഴിവാക്കാമെന്ന് നേരത്തേ, ഗാന്ധിനഗറിലെ എൻറർപ്രണർഷിപ് െഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നടന്ന സെമിനാറിൽ കട്ടാരിയ ചൂണ്ടിക്കാട്ടിയിരുന്നു. പശു കേന്ദ്രീകൃത സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നവർക്ക് ആദ്യം മുതൽ മുടക്കിെൻറ 60 ശതമാനം വരെ നൽകുമെന്നും കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് കാമധേനു കമീഷൻ പ്രഖ്യാപിച്ചത്. ബജറ്റിൽ 500 കോടി രൂപ കമീഷന് വകയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.