ശ്രീനിവാസിെൻറ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ യു.എസിലേക്ക് മടങ്ങുമെന്ന് ഭാര്യ
text_fieldsന്യൂഡൽഹി: അമേരിക്കയിലെ കന്‍സസ് സിറ്റിയില്‍ വംശീയവിദ്വേഷത്തിനിരയായി വെടിയേറ്റു മരിച്ച യുവ എഞ്ചിനിയർ ശ്രീനിവാസ് കുച്ചിബോട്ലയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിനായി താൻ തിരിച്ചുപോകുമെന്ന് ഭാര്യ സുനൈന ധൂമാല. കുടിയേറ്റക്കാർക്കെതിരെ വിദ്വേഷം പടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽ തുടരുമോയെന്ന കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയായിരുന്നു അവർ. ശ്രീനിവാസിെൻറ കൊലപാതകത്തിനു ശേഷം എല്ലാ കുടിയേറ്റക്കാരുടെയും മനസിലുള്ള ചോദ്യം തങ്ങളിവിടെ ഇനിയും തുടരണമോ എന്നതാണ്. തങ്ങളുടെ സ്വപ്നങ്ങൾക്കും കുടുംബത്തിനും കുഞ്ഞുങ്ങളുടെ നല്ല ജീവിതത്തിനുവേണ്ടി സുരക്ഷിതമായി കഴിയാൻ രാജ്യത്ത് ആകുമോ എന്ന ആശങ്കയും സുനൈന പങ്കുവെക്കുന്നു.
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കിയെടുക്കുന്നതിനാണ് വർഷങ്ങൾക്ക് മുമ്പ് യു.എസിലേക്ക് തിരിച്ചത്. അമേരിക്കയിൽ തുടരുകയെന്നത് ശ്രീനിവാസിെൻറ ആഗ്രഹമായിരുന്നു. അദ്ദേഹത്തിെൻറ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി തനിക്ക് തിരിച്ചുപോയേ മതിയാവൂയെന്നും സുനൈന പറഞ്ഞു.
‘‘ഒരാൾ നല്ലതോ ചീത്തയോ എന്ന് വേർതിരിക്കേണ്ടത് എന്തു മാനദണ്ഡത്തിെൻറ പേരിലാണ്. ഒരിക്കലും അയാളുടെ തൊലിയുടെ നിറമനുസരിച്ചല്ല. വംശീയവെറി വിഷയമായി വരുേമ്പാൾ ജനങ്ങൾ അതെകുറിച്ച് സംസാരിക്കുകയും പിന്നീട് മറക്കുകയും ചെയ്യുന്നു. എന്നാൽ ജനമനസുകളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കുന്നതിനായുള്ള നിരന്തര പോരാട്ടമാണ് വേണ്ടത്. അതിനായി യു.എസ് സർക്കാർ എന്താണ് ചെയ്യാൻ പോകുന്നത്?’’– സുനൈന തെൻറ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ശ്രീനിവാസിനെ (32) അമേരിക്കയിലെ മുന്‍ സൈനികന്‍ ആഡം പ്യൂരിന്‍റണ്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. സുഹൃത്ത് വാറങ്കല്‍ സ്വദേശി അലോക് മദസാനിക്കും യു.എസ് പൗരനും വെടിയേറ്റു. തങ്ങളുടെ രാജ്യത്തിൽ നിന്നും കടന്നുപോകണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി ശ്രീനിവാസിനെതിരെ വെടിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.