'എല്ലാ കഥകൾക്കും നിരവധി വശങ്ങളുണ്ട്'; ഗോഡ്സേയെ ന്യായീകരിച്ച് നടി കങ്കണ റണാവത്ത്
text_fieldsരാഷ്ട്ര പിതാവ് മഹാത്മഗാന്ധി വധത്തെ പരോക്ഷമായി ന്യായീകരിച്ച് നടി കങ്കണ റണാവത്ത്. നാഥുറാം ഗോഡ്സെ എന്ന ഹാഷ്ടാഗിൽ പങ്കുവച്ച കുറിപ്പിലാണ് 'എല്ലാ കഥകൾക്കും നിരവധി വശങ്ങളുണ്ടെന്ന്' കങ്കണ പറയുന്നത്. ഗോഡ്സേയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. 'ഓരോ കഥയ്ക്കും മൂന്ന് വശങ്ങളുണ്ട്, നിങ്ങളുടേത്, എേന്റത്, സത്യം. ഒരു നല്ല കഥപറച്ചിലുകാരൻ വസ്തുതകൾ ഒന്നും മറയ്ക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങളുടെ പാഠപുസ്തകങ്ങൾ മോശമാകുന്നത്. അവ നിറയെ വിശദീകരണങ്ങൾ മാത്രം'-കങ്കണ ട്വിറ്ററിൽ കുറിച്ചു.
ഗാന്ധിവധത്തെ കൊലയാളിയുടെ വീക്ഷണകോണിലൂടെ കാണാനുള്ള ശ്രമമാണ് നടി നടത്തുന്നതെന്നും ഇത് പരോക്ഷമായി ഗോഡ്സേയെ പിന്തുണക്കലാണെന്നും ആരോപണമുണ്ട്. പിന്നീട് നടത്തിയ മറ്റൊരു ട്വീറ്റിൽ സുഭാഷ് ചന്ദ്രബോസിനെകുറിച്ചുള്ള അംബേദ്കറുടെ പ്രസംഗത്തിന്‍റെ വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.
Every story has three sides to it, yours, mine and the truth ....
— Kangana Ranaut (@KanganaTeam) January 30, 2021
A good story teller neither commits nor conceals... and that's why our text books suck ... full of exposition #NathuramGodse pic.twitter.com/fLrobIMZlU
നേരത്തേ കർഷക പ്രക്ഷോഭത്തിനെ അപഹസിച്ചും കങ്കണ രംഗത്തുവന്നിരുന്നു. വളരെയധികം ഭീകരതകൾക്ക് ശേഷം സിഎഎ തടഞ്ഞുവച്ചിരുന്നു. ഇങ്ങിനെ പോയാൽ കർഷക ബില്ലും പിൻവലിക്കാനാണ് സാധ്യത. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഞങ്ങൾ ദേശീയ സർക്കാരിനെ തിരഞ്ഞെടുത്തു. പക്ഷേ ദേശീയതാവിരുദ്ധരാണ് എല്ലായിടത്തും വിജയിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കറുത്തനാളുകളാണ്. ദയവായി ഈ നിയമങ്ങൾ നടപ്പിലാക്കുകയും ജനാധിപത്യത്തെ വിജയിപ്പിക്കുകയും ചെയ്യുക' -പി.എം.ഒ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് കങ്കണ കുറിച്ചു.
Your side, my side and the TRUTH, you and I will go but the TRUTH will remain. https://t.co/oFyIrn9NTY
— Kangana Ranaut (@KanganaTeam) January 31, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.