നൈജീരിയയിലും ഗംഗയുണ്ടെന്ന് മനസിലായി, ഒരു മനോരോഗിയുടെ വിനോദങ്ങൾ; കങ്കണയെ ട്രോളി അൽക്ക ലാംബ
text_fieldsഡല്‍ഹി: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ നൈജിരീയയിലേതാണെന്ന് പറഞ്ഞ ബോളിവുഡ് നടി കങ്കണയെ പരിഹസിച്ച് ആംആമ്ദി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അല്‍ക്ക ലാംബ. ട്വിറ്ററിൽ വിലക്ക് നേരിടുന്ന കങ്കണ ഇപ്പോൾ ഇൻസ്റ്റഗ്രാം വീഡിയോകളായാണ് വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. 'ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതു പോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു,'-കങ്കണ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നു.
ഇന്ത്യയില്‍ എന്ത് ദുരന്തങ്ങൾ സംഭവിച്ചാലും കുറച്ചുപേര്‍ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതിെൻറ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചു. പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള്‍ എന്തെങ്കിലും നടപടികള്‍ എടുക്കണ്ടേ?- കങ്കണ ചോദിക്കുന്നു. ഇതിനെ പരിഹസിച്ചാണ് അൽക്ക ലാംബ ട്വിറ്ററിൽ പ്രതികരിച്ചത്.
मनोरंजन मनोरंजन मनोरंजन - मनोरोगी.
— Alka Lamba (@LambaAlka) May 14, 2021
"जिस #गंगा को तस्वीरों में दिखाया जा रहा वह गंगा #नाइजीरिया की है"
नाइजीरिया में भी गंगा बहती है,आज ही पता चला,
"उसमें तैरती लाशें भी #भारतीयों की नहीं बल्कि नाइजीरियानों की हैं",
धन्य हैं देवी जी आप 🙏.
सो जाइए अब.. #GoodNight 🇮🇳 🙏 pic.twitter.com/Of8splCLZ2
'വിനോദം വിനോദം വിനോദം, മനോരോഗി. ഇപ്പോള്‍ കാണുന്ന മൃതദേഹങ്ങള്‍ ഒഴുകുന്ന ഗംഗ നൈജീരിയയില്‍ ഉള്ളതാണ്. നൈജീരിയയിലും ഗംഗയുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. അതിലൂടെ ഒഴുകുന്ന ശവശരീരങ്ങള്‍ ഇന്ത്യക്കാരുടെതല്ല, നൈജീരിയക്കാരുടേതാണ്. വാഴ്ത്തപ്പെട്ടവളാണ് നിങ്ങള്‍, ഇനി ഉറങ്ങിക്കോളൂ,'-അല്‍ക്ക ലാംബ ട്വീറ്റ് ചെയ്തു. കോവിഡ് സമയത്ത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ കുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് കങ്കണ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.