'ഷഹീൻബാഗ് ദാദി'യെ അധിക്ഷേപിച്ച കങ്കണക്കെതിരേ വക്കീൽ നോട്ടീസ്
text_fieldsമൊഹാലി: കർഷക സമരം സന്ദർശിക്കാനെത്തിയ 'ഷഹീൻബാഗ് ദാദി' ബിൽകീസ് ബാനുവിനെ അധിക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റണാവതിനെതിരെ വക്കീൽ നോട്ടീസ്. ബിൽകീസ് ബാനുവിനെ അപകീർത്തിപ്പെടുക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തയതിനാണ് നോട്ടീസ് അയച്ചത്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. എന്നാൽ പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. വിവാദമായതോടെ പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.
പഞ്ചാബിൽനിന്നുള്ള വക്കീൽ ഹർകം സിങ്ങ് മുഖേന 30നാണ് നോട്ടീസ് അയച്ചത്. കങ്കണ സമൂഹമാധ്യമത്തിലൂടെ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന് നോട്ടീസിൽ പറയുന്നു.കങ്കണക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിൽ എന്ത് അഭിപ്രായം പറഞ്ഞാലും അത് ആധികാരികമായിരിക്കണം എന്ന് ഓര്‍മപ്പെടുത്താനാണ് നോട്ടീസ് അയച്ചത്. അവർ ബിൽകീസ്ബാനുവിനെ ആളുകൾ തെറ്റിദ്ധരിക്കും വിധം അധിക്ഷേപിച്ചു. ഏഴ് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകാത്ത പക്ഷം അപകീർത്തിപ്പെടുത്തിയതിന് നടിക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും സിങ്ങ് പറഞ്ഞു.
നിങ്ങൾ ഉദ്ദേശിച്ച ആൾ ബിൽകീസ് ബാനു അല്ല. അവർ ബത്തീന്ദയിൽനിന്നുള്ള മഹീന്ദർകൗർ എന്ന സ്ത്രീയാണ്. അവർ കർഷകനായ ലാബ് സിങ്ങ് നമ്പാർദാറിന്‍റെ ഭാര്യയാണ്. അവർക്ക് കൃഷിയുമായും കർഷകരുമായി ബന്ധമുണ്ടെന്നും നോട്ടീസിൽ പറയുന്നു.നേരത്തേ കർഷക സമരം സന്ദർശിക്കാനെത്തിയ ദാദിയെ ഡൽഹി പൊലീസ് കസ് റ്റഡിയിലെടുത്തിരുന്നു. ഡൽഹി-ഹരിയാന അതിർത്തിയായ സിൻഘുവിൽ വെച്ചാണ് അവരെ കസ് റ്റഡിയിലെടുത്തത് .
20ഓളം പൊലീസുകാർ ചേർന്നാണ് 82കാരിയായ ദാദിയെ തടഞ്ഞത്. സി.എ.എ-എൻ.ആർ.സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകർഷിച്ച ബിൽകീസ് ബാനു ടൈം മാഗസി െൻറ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബി.ബി.സിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.