സി.എ.എയുടെ ഗതി കർഷക ബില്ലിനും വരും, ദയവായി അതിന് അനുവദിക്കരുത് -കങ്കണ റണാവത്ത്
text_fieldsകർഷക പ്രക്ഷേഭത്തിൽ പങ്കെടുക്കുന്നവരെ അധിക്ഷേപിച്ചും ബില്ലുകൾ ഉടൻ നടപ്പാക്കണമെന്നാവശ്യെപ്പട്ടും നടി കങ്കണ റണാവത്ത്. സി.എ.എ നിയമം മാറ്റിവച്ചതുപോലെ സമരങ്ങൾ കണ്ട് കർഷക ബില്ലുകൾ ഉപേക്ഷിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങൾക്ക് ശേഷവും കർഷകരെ പിന്തുണയ്ക്കുന്നവരേയും നടി ട്വിറ്ററിലൂടെ ചോദ്യംചെയ്തു.
'വളരെയധികം ഭീകരതകൾക്ക് ശേഷം സിഎഎ തടഞ്ഞുവച്ചിരുന്നു. ഇങ്ങിനെ പോയാൽ കർഷക ബില്ലും പിൻവലിക്കാനാണ് സാധ്യത. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഞങ്ങൾ ദേശീയ സർക്കാരിനെ തിരഞ്ഞെടുത്തു. പക്ഷേ ദേശീയതാവിരുദ്ധരാണ് എല്ലായിടത്തും വിജയിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കറുത്തനാളുകളാണ്. ദയവായി ഈ നിയമങ്ങൾ നടപ്പിലാക്കുകയും ജനാധിപത്യത്തെ വിജയിപ്പിക്കുകയും ചെയ്യുക' -പി.എം.ഒ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് കങ്കണ കുറിച്ചു.
CAA is on hold after so much terror I am sure Farmers bill will also be pushed on back burners, we as a democracy have chosen a nationalistic government yet antinationals are winning. Black day for India, please implement these laws asap and make our democracy win @PMOIndia 🙏
— Kangana Ranaut (@KanganaTeam) January 27, 2021
റിപ്പബ്ലിക് ദിനത്തിൽ കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ട്രാക്ടർ റാലിയിലുണ്ടായ അക്രമങ്ങളിൽ 19 േപരെ അറസ്റ്റ് ചെയ്തെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 50 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറയുന്നു. സംഭവത്തിൽ 25 എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. യോഗേന്ദ്ര യാദവ്, ബി.കെ.യു വക്താവ് രാകേഷ് ടികൈറ്റ്, മേധ പട്കർ എന്നിവരുൾപ്പെടെ 37 കർഷക നേതാക്കളെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷക സമരത്തിലുണ്ടായ സംഘർഷത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഡലഹി നടപ്പാക്കുന്നത്. സംഘർഷത്തിനിടെ മരിച്ച കർഷകനെതിരെയടക്കം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒാരോ സംഘർഷത്തിലും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യാനും നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.