മുംബൈയിൽ താമസിക്കാൻ കങ്കണക്ക് ഒരു അവകാശവുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
text_fieldsമുംബൈ: സുരക്ഷിതമായി തോന്നുന്നില്ലെങ്കിൽ മുംബൈയിൽ താമസിക്കാൻ കങ്കണ റണാവത്തിന് ഒരു അവകാശവുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽദേശ്മുഖ്. മുംബൈ പൊലീസിനെ വിമർശിച്ചുള്ള കങ്കണയുടെ ട്വീറ്റാണ് അനിൽ ദേശ്മുഖിനെ ചൊടുപ്പിച്ചത്.
മുംബൈ പൊലീസ് എങ്ങനെയാണ് കോവിഡ് കാലത്ത് പ്രവർത്തിക്കുന്നതെന്ന് നമ്മളെല്ലാവരും കണ്ടതാണ്. ഒരു അഭിനയത്രി പൊലീസിനെ കുറിച്ച് ഇത്തരം കാര്യങ്ങൾ പറയുന്നത് അംഗീകരിക്കാനാവില്ല. അതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. മഹാരാഷ്ട്രയും മുംബൈയും പൊലീസ് സുരക്ഷയിലാണ്. മഹാരാഷ്ട്രയിലോ മുംബൈയിലോ ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന് ആർക്കെങ്കിലും തോന്നുകയാണെങ്കിൽ അവർക്ക് ഇവിടെ താമസിക്കാൻ അവകാശമില്ലെന്ന് ദേശ്മുഖ് പറഞ്ഞു.
നേരത്തെ ഒരു പ്രമുഖ നടൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഞാൻ ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയെ കുറിച്ച് പരാതി നൽകിയിരുന്നു. എന്നാൽ, അതിൽ നടപടിയെടുക്കാൻ അവർ തയാറായില്ല. മുംബൈ പൊലീസിൽ എനിക്ക് വിശ്വാസമില്ല. എനിക്ക് മുംബൈ സുരക്ഷിത നഗരമായി തോന്നുന്നില്ലെന്ന് കങ്കണ ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് കങ്കണക്കെതിരെ രൂക്ഷവിമർശനവുമായി അനിൽ ദേശ്മുഖ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.