യാത്രാവിവരം മറച്ചുവെച്ചു; കാൻഗ്രയിലെ കോവിഡ് രോഗികൾക്കെതിരെ കേസ്
text_fieldsഷിംല: യാത്രാവിവരം ആരോഗ്യപ്രവർത്തകരിൽ നിന്നും ബോധപൂർവ്വം മറച്ചുവെച്ച കോവിഡ് 19 രോഗിക്കെതിരെ കേസെടുത്തു. ഹിമാചൽപ്രദേശിലെ കാൻഗ്രയിൽ നിന്നുള്ള 63 കാരിക്കെതിരെയാണ് ഇന്ത്യൻ പീനൽ കോഡ് 270 സെക്ഷൻ പ്രകാരം കേസെടുത്തത്. രണ്ടു വർഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് യാത്രാവിവരം മറച്ചുവെച്ചതിനും സമ്പർക്കവിലക്ക് ലംഘിച്ചതിനും ചുമത്തിയിരിക്കുന്നത്.
ദുംബൈയിൽ നിന്നും തിരിച്ചെത്തിയ വയോധികക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാൽ ദുബൈയിൽ പോയെന്ന കാര്യം ഇവർ വെളിപ്പെടുത്തുകയോ സ്വയം സമ്പർക്കവിലക്കിൽ തുടരുകയോ െചയ്തില്ല. കോവിഡ് വൈറസ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഇവരെ പിന്നീട് ഐസൊലേഷനിലേക്ക് മാറ്റുകയും തുടർപരിശോധനകളിൽ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
കാൻഗ്രയിലെ 32 കാരനായ കോവിഡ് രോഗിക്കെതിരെയും ഇതേ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ യാത്രാവിവരം അറിയിച്ചില്ലെന്നും സ്വയം െഎസൊലേഷൻ സ്വീകരിച്ചില്ലെന്നുമാണ് കുറ്റം.
സമ്പർക്കവിലക്ക് ലംഘിച്ചതിന് ഷിംലയിലെ െസാലാനിലുള്ള ദമ്പതികൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇവർ ഇന്തോനേഷ്യയിൽ നിന്നും തിരിച്ചെത്തിയ ശേഷം സമ്പർക്കവിലക്കിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം ലംഘിച്ച് കുടുംബാംഗങ്ങൾ മുഴുവൻ പേരും പുറത്തിറങ്ങി നടന്നിരുന്നു.
ഹിമാചൽ പ്രദേശിൽ കോവിഡിനെ തുടർന്ന് ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.