കനയ്യ കുമാര്‍ സി.പി.െഎ സ്ഥാനാർഥിയാകും
text_fieldsന്യൂഡല്‍ഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി നേതാവ് കനയ്യ കുമാര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍നിന്നും സി.പി.െഎ സ്ഥാനർഥിയായാണ് മത്സരിക്കുക. നിലവിൽ ബി.ജെ.പി സിറ്റിങ് സീറ്റാണ് ബെഗുസരായി മണ്ഡലം.
2014ൽ ആർ.ജെ.ഡിയിലെ തൻവീർ ഹസനെ 58,000 വോട്ടുകൾക്കാണ് ബി.ജെ.പിയുടെ ഭോലാസിങ് തോൽപിച്ചത്. സി.പി.ഐ 1,92,000 വോട്ടുകള്‍ നേടിയിരുന്നു. കനയ്യ കുമാറിനെ മത്സരിപ്പിക്കുന്നതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സി.പി.െഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ സിങ് പറഞ്ഞു. ആര്.ജെ.ഡി, കോണ്‍ഗ്രസ്, എൻ.സി.പി, ലോക് താന്ത്രിക് ജനതാദള്‍ എന്നീ കക്ഷികളുമായും സംയുക്ത പ്രതിപക്ഷ ഐക്യത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ആർ.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കനയ്യകുമാറിെൻറ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി സത്യനാരായണന് സിങ് വ്യക്തമാക്കി.
ബെഗുസാരായി ജില്ലയിലെ ബിഹാത്ത് പഞ്ചായത്തിലാണ് കനയ്യയുടെ വീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.