കനിമൊഴിക്ക് 57 കോടിയുടെ ആസ്തി
text_fieldsതൂത്തുക്കുടി: ഡി.എം.കെ എം.പിയും മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴിക്ക് 57 കോടിയുടെ ആസ്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവർ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം. മൊത്തം 60 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. ബി.എം.ഡബ്ല്യു എക്സ് എസ് ഉൾപ്പെടെ മൂന്നു കാറുകളുണ്ട്. ചെന്നൈയിലെ വീടിന്റെ മൂല്യം പതിനെട്ടര കോടി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തമിഴിസൈ സൗന്ദർരാജനെ 3.47 ലക്ഷം വോട്ടിനാണ് കനിമൊഴി തോൽപിച്ചത്. ഇത്തവണയും ജനവിധി തേടുന്നത് തൂത്തുക്കുടിയിൽനിന്നാണ്.
ഉദ്ധവ് പക്ഷ നേതാവിന് ഇ.ഡി സമൻസ്
മുംബൈ: സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് മണിക്കൂറിനകം ഉദ്ധവ് പക്ഷ ശിവസേന സ്ഥാനാർഥി അമോൽ കീർത്തികർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. കോവിഡ് കാലത്തെ കിച്ചഡി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് സമൻസ്. മുംബൈ നോർത്ത് വെസ്റ്റ് സീറ്റിലാണ് അമോൽ കീർത്തികറുടെ പേര് പ്രഖ്യാപിച്ചത്. അമോലിന്റെ പിതാവ് ഗജാനൻ കീർത്തികറാണ് സിറ്റിങ് എം.പി. അദ്ദേഹം നിലവിൽ ഏക്നാഥ് ഷിൻഡെ പക്ഷത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.