അണ്ണാമലൈക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട് കനിമൊഴിയുടെ വക്കീൽ നോട്ടീസ്
text_fieldsചെന്നൈ: ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട് ഡി.എം.കെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ കനിമൊഴി വക്കീൽ നോട്ടീസയച്ചു. ഡി.എം.കെയിലെ മുതിർന്ന നേതാക്കളുടെ അവിഹിത സ്വത്ത് സമ്പാദ്യം സംബന്ധിച്ച് ‘ഡി.എം.കെ ഫയലുകൾ’ എന്ന പേരിൽ അണ്ണാമലൈ പത്തു പേജുള്ള റിപ്പോർട്ട് ഈയിടെ പുറത്തിറക്കിയിരുന്നു.
ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ‘കലൈജ്ഞർ ടി.വി’യിൽ കനിമൊഴിക്ക് ഷെയറുണ്ടെന്നാണ് ഇതിൽ ആരോപിച്ചിരുന്നത്. എന്നാൽ തനിക്ക് കലൈജ്ഞർ ടി.വിയിൽ ഷെയറില്ലാത്തനിലയിൽ തന്‍റെ പേരിന് കളങ്കമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മനപ്പൂർവം അപവാദം പ്രചരിപ്പിക്കുകയാണെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കനിമൊഴി നോട്ടീസിൽ ചൂണ്ടിക്കാട്ടി.
മന്ത്രി ഉദയ്നിധി സ്റ്റാലിൻ ഉൾപ്പെടെ മറ്റു ഡി.എം.കെ നേതാക്കളും നേരത്തെ അണ്ണാമലൈക്കെതിരെ നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.