ജാതീയതക്കെതിരെ ട്വീറ്റുമായി കന്നട നടൻ ചേതൻ; മാപ്പ് പറയണമെന്ന് ബ്രാഹ്മണ ബോർഡ്
text_fieldsബംഗളൂരു: രാജ്യത്ത് നിലനിൽക്കുന്ന ജാതി വ്യവസ്ഥക്കെതിരെ ട്വീറ്റുമായി കന്നട നടനും ആക്ടിവിസ്റ്റുമായ ചേതൻ അഹിംസ രംഗത്തെത്തി. അംബേദ്കറുടെയും പെരിയാർ ഇ.വി രാമസ്വാമിയുടെയും വാക്കുകൾ ട്വീറ്റ് ചെയ്ത ചേതന് പിന്തുണയുമായി നിരവധി പേർ റീട്വീറ്റ് ചെയ്തു.
അതേസമയം, ചേതെൻറ ട്വീറ്റ് ബ്രാഹ്മണ സമുദായത്തെ അപമാനെപ്പടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ബ്രാഹ്മണ ബോർഡ് പൊലീസിൽ പരാതി നൽകി. നടൻ മാപ്പ് പറയണമെന്ന് ബോർഡ് ചെയർമാൻ എച്ച്.എസ്. സച്ചിദാനന്ദ മൂർത്തി ആവശ്യപ്പെട്ടു. ചേതനെതിരെ തിങ്കളാഴ്ചയാണ് ബ്രാഹ്മണ വികസന ബോർഡ് ചെയർമാൻ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ കമൽ പന്തിന് പരാതി നൽകിയത്. എന്നാൽ, തനിക്ക് പൊലീസിെൻറ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ചേതൻ അഹിംസ പ്രതികരിച്ചു.
'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അന്തഃസത്തയെ തള്ളിപ്പറയുന്നതാണ് ബ്രാഹ്മണിസം. നമ്മൾ ബ്രാഹ്മണിസത്തെ പിഴുതെറിയണം' എന്ന അംബേദ്കറിെൻറയും 'എല്ലാവരും തുല്യരായി ജനിക്കുേമ്പാൾ ബ്രാഹ്മണർ മാത്രം ഉന്നതരെന്നും മറ്റുള്ളവരെല്ലാം താഴ്ന്നവരെന്നോ തൊട്ടുകൂടാത്തവരെന്നോ പറയുന്നതിലും വലിയ അസംബന്ധം വേറെ എന്താണ്. ഇതൊരു വൻ തട്ടിപ്പാണ്' എന്ന പെരിയാറിെൻറയും വാക്കുകൾ സ്വന്തം ഫോേട്ടാക്കൊപ്പം ചേതൻ ട്വീറ്റ് ചെയ്യുകയായിരുന്നു.
നിരവധി പേർ പ്രതികരണങ്ങളുമായി ചേതനെ പിന്തുണച്ചു. ആരും ബ്രാഹ്മണർക്കെതിരല്ലെന്നും എന്നാൽ ബ്രാഹ്മണിസത്തിനെതിരെയാണെന്നുമായിരുന്നു കിരൺ ഭദ്രെ എന്നയാൾ അഭിപ്രായപ്പെട്ടത്. മുമ്പും സമൂഹത്തിലെ അരികുവൽകരിക്കപ്പെട്ടവർക്കൊപ്പം ചേതൻ നിന്ന കാര്യം ചിലർ ഒാർമിപ്പിച്ചു. അംബേദ്കറിെൻറയും പെരിയാറിെൻറയും പ്രസ്താവനകൾ ആർക്കും ലഭ്യമാണെന്ന് ചേതൻ ചൂണ്ടിക്കാട്ടി. ആ പ്രസ്താവനകൾ വസ്തുതാപരമാണ്. ഞാനത് ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്തിട്ടുള്ളൂ. സാമൂഹികമായോ സാമ്പത്തികമായോ ലിംഗപരമായോ അനീതി നിലനിൽക്കരുത്. നല്ല നാട് രൂപപ്പെടുത്താനാണ് വിദ്യാഭ്യാസം ഉപയോഗപ്പെടുത്തേണ്ടതെന്നും വിവേചനങ്ങളില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ചേതൻ പറഞ്ഞു.
#Brahminism
— Chetan Kumar / ಚೇತನ್ (@ChetanAhimsa) June 6, 2021
'Brahminism is negation of the spirit of Liberty, Equality, Fraternity…we must uproot Brahminism'— #Ambedkar
'While all are born as equals, to say that Brahmins alone are highest & all others are low as Untouchables is sheer nonsense. It is a big hoax' — #Periyar pic.twitter.com/ScIMzWx8X9
പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു 2020 ജൂലൈയിൽ കർണാടകയിലെ ബി.െജ.പി സർക്കാർ ബ്രാഹ്മണ വികസന ബോർഡ് രൂപവത്കരിച്ചത്. ബി.ജെ.പി സർക്കാറിെൻറ സാമുദായിക പ്രീണനത്തിനെതിരെ വിമർശനമുയർന്നിരുന്നു. ഇൗ വർഷം ജനുവരിയിൽ ബോർഡ് പ്രഖ്യാപിച്ച വൈവാഹിക സ്കീം ഏറെ വിവാദമുയർത്തിയിരുന്നു. പൂജാരിയെ വിവാഹം കഴിക്കുന്ന ബ്രാഹ്മണ യുവതിക്ക് മൂന്നു ലക്ഷം രൂപയുടെ സഹായപദ്ധതിയാണ് ബോർഡ് പ്രഖ്യാപിച്ചത്. പാവെപ്പട്ട ബ്രാഹ്ണ യുവതികൾക്ക് കാൽ ലക്ഷം രൂപ വിവാഹസഹായമായി നൽകുന്ന 'അരുന്ധതി' സ്കീമും പൂജാരിയെ വിവാഹം ചെയ്യുന്ന പാവപ്പെട്ട ബ്രാഹ്മണ യുവതികൾക്ക് മൂന്നു ലക്ഷം രൂപ നൽകുന്ന 'മൈത്രേയി' സ്കീമുമാണ് ബോർഡ് അവതരിപ്പിച്ചത്.
#equality #justice #rationality pic.twitter.com/wHCf5vl04W
— Chetan Kumar / ಚೇತನ್ (@ChetanAhimsa) June 8, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.