Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരു മയക്കുമരുന്ന്​...

ബംഗളൂരു മയക്കുമരുന്ന്​ കേസ്​: കന്നഡ നടൻ ദിഗന്ത്​ മഞ്ചെലെക്ക്​ ഹാജരാകൽ നോട്ടീസ്​

text_fields
bookmark_border
ബംഗളൂരു മയക്കുമരുന്ന്​ കേസ്​: കന്നഡ നടൻ ദിഗന്ത്​ മഞ്ചെലെക്ക്​ ഹാജരാകൽ നോട്ടീസ്​
cancel


ബംഗളൂരു: സിനിമാതാരങ്ങൾ ഉൾപ്പെ​ട്ട ബംഗളൂരു മയക്കുമരുന്ന്​ കേസിൽ കന്നഡ താരം ദിഗന്ത്​ മഞ്ചലെക്ക്​ സെൻട്രൽ ക്രൈംബ്രാഞ്ചി​െൻറ ഹാജരാകൽ നോട്ടീസ്​. മയക്കുമരുന്ന്​ പാർട്ടികളിൽ ദിഗന്തും ഭാര്യയും നടിയുമായ ​െഎന്ദ്രിത റായും പ​െങ്കടുത്തിരുന്നുവെന്ന വിവരത്തെ തുടർന്ന്​ സി.സി.ബി അന്വേഷണ സംഘം സെപ്​തംബർ 16ന്​ ഇരുവരേയും ​ചോദ്യം ചെയ്​തിരുന്നു. ​കേസുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്​ത ആളുകളിൽ നിന്ന്​ ദിഗന്തി​െൻറ പങ്കിനെ കുറിച്ച്​ കൂടുതൽ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ്​ വീണ്ടും സമൻസ്​ അയച്ചിട്ടുള്ളത്​.

കർണാടക മുൻ മന്ത്രി ജീവരാജ്​ ആൽവയുടെ മകനും റിസോർട്ട്​ ഉടമയുമായ ആദിത്യ ആൽവക്കെതിരെ സി.സി.ബി സംഘം കേസെടുത്തിരുന്നു. ​ഹെബ്ബാളിൽ ആദിത്യയുടെ ഉടമസ്ഥതയിലുള്ള 'ഹൗസ്​ ഒാഫ്​ ലൈഫ്​' എന്ന റിസോർട്ടിൽ വെച്ച്​ ലഹരിമരുന്ന്​ പാർട്ടികൾ നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇൗ പാർട്ടികളിൽ ദിഗന്തും ഭാര്യ ​െഎന്ദ്രിതയു​ം പ​െങ്കടുത്തിട്ടുണ്ടെന്നാണ്​ അന്വേഷണ സംഘത്തി​െൻറ കണ്ടെത്തൽ.

കർണാടക മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ നടി രാഗിണി ദ്വിവേദി, സഞ്ജന ഗിൽറാണി,സഞ്​ജനയുടെ മാതാവ്​, വിരേൻ ഖാൻ, രാഹുൽ, ബി.കെ രവിശങ്കർ എന്നിവരെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്​റ്റു ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka drug caseBengaluru drug caseAditya alvaDiganth
Next Story