സഹോദരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടത്തായി ഉേപക്ഷിച്ച സംഭവത്തിൽ നടി അറസ്റ്റിൽ
text_fieldsബംഗളൂരു: സഹോദരനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി പലയിടത്തായി ഉപേക്ഷിച്ച സംഭവത്തിൽ നടി അറസ്റ്റിൽ. കന്നട നടിയായ ഷനായ കട്വെയാണ് അറസ്റ്റിലായത്.
നാലംഘ സംഘത്തിനൊപ്പം ചേർന്ന് സഹോദരൻ രാകേഷ് കട്വെയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹ അവശിഷ്ടങ്ങൾ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. നടിയുടെ പ്രണയബന്ധത്തിലെ എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
രാകേഷിന്‍റെ ഉടലില്ലാത്ത തല ദേവരഗുഡിഹാൽ വനപ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. മറ്റു മൃതദേഹാവശിഷ്ടങ്ങൾ ഗഡാഗ് റോഡിൽനിന്നും ഹുബ്ബള്ളിയിലെ വിവിധ ഭാഗങ്ങളിൽനിന്നും ലഭിച്ചു.
ഹുബ്ബള്ളി പ്രദേശിക പൊലീസാണ് ഷനായയെ അറസ്റ്റ് ചെയ്തത്. കേസന്വേഷണത്തിന് നാലംഗ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
നടിയെ കൂടാതെ സഹായികളായ നിയാസ് അഹ്മദ് കാടിഗർ, തൗസിഫ് ചന്നപുർ, അൽത്താഫ് മുല്ല, അമാൻ ഗിരാനിവാലെ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഏപ്രിൽ 22ന് ഷനായയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഷനായയും പ്രതികളിലൊരാള നിയാസ് അഹ്മദ് കാടിഗറുമായുള്ള പ്രണയബന്ധം രാകേഷ് എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികൾക്കായി ഏപ്രിൽ ഒമ്പതിന് ഷനായ വീട്ടിലെത്തിയിരുന്നു. അതേവീട്ടിൽവെച്ച് അതേ ദിവസമാണ് രാകേഷ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം നിയാസ് അഹ്മദും കൂട്ടാളികളും മൃതദേഹഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
കന്നഡയിലെ പ്രമുഖ മോഡലും നടിയുമാണ് ഷനായ. 2018ൽ പുറത്തിറങ്ങിയ ഇടം പ്രേമം ജീവനം എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.