തടാകത്തില്‍ കാണാതായ നടന്മാരിലൊരാളുടെ മൃതദേഹം കണ്ടത്തെി
text_fieldsബംഗളൂരു: ഷൂട്ടിങ്ങിനിടെ ഹെലികോപ്ടറില്‍നിന്ന് തടാകത്തില്‍ ചാടിയതിനെ തുടര്‍ന്ന് കാണാതായ രണ്ടു നടന്മാരില്‍ ഒരാളുടെ മൃതദേഹം ദേശീയ ദുരന്ത നിവാരണ സേന കണ്ടത്തെി. ജയനഗര്‍ സ്വദേശി ഉദയ് രാഘവിന്‍െറ (28) മൃതദേഹമാണ് ബുധനാഴ്ച വൈകീട്ടോടെ ദുരന്തം നടന്ന സ്ഥലത്തിന് 20 മീറ്റര്‍ അകലെനിന്ന് കണ്ടത്തെിയത്. അതേസമയം, ഉദയിനൊപ്പം കാണാതായ അനിലിനെ ബുധനാഴ്ചയും കണ്ടത്തൊനായില്ല.
ഉദയ്യുടെ മൃതദേഹം തടാകത്തിനരികെ പ്രത്യേക ടെന്‍റ് കെട്ടി പോസ്റ്റ്മോര്‍ട്ടം നടത്തി. ഇതിനായി ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുകയായിരുന്നു. സംസ്കാരം വൈകീട്ട് ഏഴോടെ ബാനശങ്കരി ശ്മശാനത്തില്‍ നടന്നു.
അതേസമയം, സംഭവത്തിനുത്തരവാദിയായ സിനിമയുടെ നിര്‍മാതാവ് സുന്ദര്‍ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സുന്ദറിന് പുറമെ സംവിധായകന്‍ നാഗശേഖര്‍, ആക്ഷന്‍ ഡയറക്ടര്‍ രവി വര്‍മ എന്നിവര്‍ക്കുമെതിരെ കഴിഞ്ഞദിവസം മന$പൂര്‍വമല്ലാത്ത നരഹത്യക്ക് തവരക്കരെ പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള നീക്കത്തിലാണ് ഇവരെന്നാണ് സൂചന.
അനിലിനെ കണ്ടത്തൊനുള്ള തിരച്ചില്‍ വ്യാഴാഴ്ച തുടരും. 30 പേരടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന കാമറകളും ശ്വസനോപകരണങ്ങളുമെല്ലാം ഉപയോഗിച്ച് തിരച്ചില്‍ നടക്കുന്നത്. മുങ്ങല്‍ വിദഗ്ധരായ മംഗളൂരുവില്‍നിന്നുള്ള നാലംഗ നേവി സംഘവും ബുധനാഴ്ച തിരച്ചിലിനത്തെിയിരുന്നു. ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വിസ് അംഗങ്ങളും സഹായത്തിനുണ്ട്. എന്നാല്‍, തടാകത്തിനടിയിലെ ചളിയും പാഴ്ച്ചെടികളും മാലിന്യവും ഇവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. അതിനിടെ, തടാകത്തില്‍ ഒരാളെകൂടി കാണാതായതായി സംശയമുണ്ട്.
ദൊഡ്ഡമന്നുഗുഡെ്ഡ സ്വദേശി യെല്ലയ്യയെയാണ് കാണാതായത്. ചൊവ്വാഴ്ച തിരച്ചില്‍ കാണാനത്തെിയ സമയത്ത് തേനീച്ചകളുടെ ആക്രമണം ഉണ്ടായപ്പോള്‍ മറ്റു മൂന്നുപേര്‍ക്കൊപ്പം തടാകത്തില്‍ ചാടിയതായിരുന്നു ഇദ്ദേഹം. മറ്റു മൂന്നുപേരും തിരിച്ചത്തെിയിട്ടും ഇദ്ദേഹം എത്താത്തതിനാല്‍ ബന്ധുക്കള്‍ തവരക്കരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
തിരച്ചില്‍ നടത്തുന്ന സംഘത്തിന് ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.