ദക്ഷിണ കന്നട ജില്ലയില്‍ നിരോധനാജ്ഞ
text_fields മംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷത്തെ തുടര്‍ന്ന് ദക്ഷിണ കന്നട ജില്ലയുടെ പലഭാഗങ്ങളിലുമുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നവംബര്‍ 16വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ ശനിയാഴ്ചവരെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇളവുചെയ്തപ്പോള്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച ജയന്തി ആഘോഷം കഴിഞ്ഞ രാത്രിയില്‍ ഉള്ളാള്‍ കുട്ടാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാംമോഹന് വെട്ടേറ്റിരുന്നു. കഴിഞ്ഞദിവസം കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മഞ്ചനടിയിലെ നവാസ് (25), അന്‍സാര്‍ നഗറിലെ ഷമീര്‍ (22) എന്നിവരെയാണ് ആക്രമിച്ചത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നവാസിനെ ബൈക്കിലത്തെിയ സംഘം തടഞ്ഞുനിര്‍ത്തി വഴിചോദിക്കുകയും പറഞ്ഞുകൊടുക്കുന്നതിനിടെ വെട്ടിപ്പരിക്കേല്‍പിച്ച് രക്ഷപ്പെടുകയുമായിരുന്നു. സമാനരീതിയിലാണ് ഷമീറും ആക്രമണത്തിനിരയായത്.
ബണ്ട്വള്‍ കന്യാനയില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ എത്തിയ സംഘം ഉടമ അബൂബക്കറിനെ (58) വെട്ടി പരിക്കേല്‍പിച്ചു. ചന്ദ്രഹാസ, ദിനേശ് എന്നിവര്‍ക്കെതിരെ ഈ സംഭവത്തില്‍ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.