വിവാദ പ്രസംഗം, മാപ്പുപറഞ്ഞ് ക്രൈസ്തവ പുരോഹിതൻ; 'തെൻറ വാക്കുകൾ വളച്ചൊടിച്ചു'
text_fieldsഹിന്ദുമതത്തെയും വിശ്വാസങ്ങളെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണം നേരിടുന്ന ക്രൈസ്തവ പുരോഹിതൻ മാപ്പ് പറഞ്ഞു. കന്യാകുമാരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജോർജ് പൊന്നയ്യയാണ് ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെതുടർന്ന് മാപ്പ് പറഞ്ഞത്. ജയിലിൽ മരിച്ച സാമൂഹിക പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ അനുസ്മരണ യോഗത്തിൽ നടത്തിയ പ്രസംഗമാണ് സംഘപരിവാർ ജോർജ് പൊന്നയ്യക്കെതിരേ ഉപയോഗിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പൊന്നയ്യ തെൻറ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. ഇതേത്തുടർന്ന് ഹിന്ദുത്വ സംഘടനകൾ അദ്ദേഹത്തിെൻറ പ്രസംഗത്തെ അപലപിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. കന്യാകുമാരിയിലും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലുമായി അദ്ദേഹത്തിനെതിരേ 30 ഓളം പരാതികൾ നൽകിയിരുന്നു. ഹിന്ദുമതത്തേയും വിശ്വാസത്തേയും വിമർശിച്ചു എന്നുപറഞ്ഞായിരുന്നു പ്രതിഷേധം. എന്നാൽ തെൻറ പ്രസംഗത്തിൽനിന്ന് ചില ഭാഗങ്ങൾ മുറിച്ചെടുത്ത് എഡിറ്റുചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊന്നയ്യ പറയുന്നു.
'എഡിറ്റുചെയ്ത വീഡിയോ കണ്ടിട്ട് ഞാൻ ഹിന്ദു മതത്തിനും വിശ്വാസങ്ങൾക്കും എതിരായി സംസാരിച്ചുവെന്ന് പലരും തെറ്റിദ്ധരിച്ചു. ഞാനും യോഗത്തിൽ സംസാരിച്ച ആളുകളും അത്തരത്തിലുള്ള ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ സംസാരം എെൻറ ഹിന്ദു സഹോദരങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ, ഞാൻ പൂർണഹൃദയത്തോടെ ക്ഷമ ചോദിക്കുന്നു'-അദ്ദേഹം പറഞ്ഞു.
ജൂലൈ 18 ന് കന്യാകുമാരി ജില്ലയിലെ അരുമനെ ടൗണിൽ സ്റ്റാൻ സ്വാമിയെ അനുസ്മരിക്കാൻ ന്യൂനപക്ഷ സംഘടനകൾ യോഗം ചേർന്നിരുന്നു. തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയവും ന്യൂനപക്ഷ കമ്മീഷനും പ്രാർഥനാ യോഗങ്ങൾ നടത്തുന്നതിൽ നിന്ന് തടയുന്നതായി ചടങ്ങിൽ സംസാരിച്ച ജോർജ്ജ് പൊന്നയ്യ ആരോപിച്ചിരുന്നു.
തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഡിഎംകെക്കായി നിരവധി ന്യൂനപക്ഷ സംഘടനകൾ കഠിനാധ്വാനം ചെയ്തതായും എന്നാൽ അധികാരത്തിൽ വന്ന ശേഷം പാർട്ടി തങ്ങളെ അവഗണിച്ചതായും പൊന്നയ്യ അന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.